ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം അന്താരാഷ്ട്ര താരം വീട്ടിലേക്കു മടങ്ങിയത് ലോക്കൽ ട്രെയിനിൽ..! അമ്പരന്ന് ആരാധകർ

March 3, 2018

ദക്ഷിണാഫ്രിക്കയുമായുള്ള ടി20  പരമ്പര വിജയത്തിന് ശേഷം ഇന്ത്യൻ താരം വീട്ടിലേക്ക് മടങ്ങിയത് ലോക്കൽ ട്രെയിനിൽ. ഇന്ത്യയുടെ യുവ പേസ് ബൗളറായ ശാർദുൽ   ഠാക്കൂറാണ്  ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ലോക്കൽ ട്രെയിനിൽ വീട്ടിലേക്ക് യാത്രയായത്. മുംബൈയിൽ വിമാനമിറങ്ങിയ ശേഷം പാൽഗറിലുള്ള തന്റെ വീട്ടിലേക്ക്  പോകാനാനാണ്  ഇന്ത്യയുടെ 218ാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ  ശാർദുൽ   ഠാക്കൂർ ലോക്കൽ ട്രെയിൻ കയറിയത്.

എമിരേറ്റ്സ് വിമാനത്തിൽ ഇന്ത്യയിൽ വന്നിറങ്ങിയ ശാർദുൽ   ഠാക്കൂർ  അന്ധേരി റെയിൽവേ സ്റ്റേഷനിലെത്തി ലോക്കൽ ടിക്കറ്റെടുത്ത് പാൽഗറിലേക്കുള്ള ട്രെയിൻ കയറുകയായിരുന്നു. പ്രോട്ടീസിന്റെ മണ്ണിൽ ഐതിഹാസിക വിജയം നേടിയ ഏകദിന, ടി20 ടീമിലെ അംഗമായാ താരത്തെ ലോക്കൽ ട്രെയിനിൽ കണ്ടപ്പോൾ ആരാധകർ അമ്പരന്നു..

”എത്രയും പെട്ടെന്ന് വീട്ടിലെത്തുകയായിരുന്നു ലക്ഷ്യം. ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെന്റിൽ യാത്ര ചെയ്താൽ ആളുകൾ തിരിച്ചറിയുമെന്ന് കരുതിയില്ല. ഹെഡ്സെറ്റുമായി യാത്ര ചെയ്യുന്ന എന്നെ അത്ഭുതത്തോടെയാണ് സഹ യാത്രക്കാർ നോക്കിക്കണ്ടത്.ചിലർ ഞാൻ ശാർദുൽ   ഠാക്കൂർ തന്നെയല്ലേ എന്ന് ഉറപ്പു വരുത്തുക കൂടി ചെയ്തു.” ട്രെയിൻ യാത്രയെ കുറിച്ച് താരം പറഞ്ഞു..