മരണമില്ലാത്ത മണിനാദത്തിന്റെ ഓർമ്മയ്ക്ക് ഇന്ന് രണ്ട് വർഷം!!!

March 6, 2018

കാലമെത്ര കടന്നു പോയാലും എത്ര തലമുറ മാറി വന്നാലും ചാലക്കുടി പുഴയ്ക്ക് ഒരു കഥ പറയാനുണ്ടാകും.. ഇല്ലായ്മയുടെ ബാല്യത്തിൽ  നിന്നും നാടൻ പാട്ടിന്റെ കരുത്തുമായി വളർന്നു വന്ന കലാഭവൻ മണിയെന്ന അതുല്യ കലാകാരന്റെ ധീരോദാത്തമായ കഥ.. പട്ടിണിയും ദാരിദ്ര്യവും മാത്രം കൂട്ടിനുണ്ടായിരുന്നു ഇന്നലെകളിൽ  നിന്നും കലാഭവനിലൂടെ ഉയർന്നു വന്ന ഒരു സാധാരണക്കാരന്റെ കഥ. അഭിനയം കൊണ്ടും കലാ മികവുകൊണ്ടും ജീവിതം കൊണ്ടും ജന ഹൃദയങ്ങളിലെത്തിയ കലാഭവൻ മണിയുടെ കഥ.. ഒടുവിൽ പെട്ടെന്നൊരുനാൾ  കലാ കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് കാലത്തിന്റെ യവനികയിലേക്ക് മറഞ്ഞുപോയ അനശ്വര കലാകാരന്റെ കഥ..

മലയാളത്തിന്റെ മണി നാദം വിടപറഞ്ഞിട്ട് രണ്ടു വർഷം പിന്നിടുന്ന വേളയിൽ കലാഭവൻ മണിയുടെ അസ്വാഭാവിക മരണത്തിന്റെ രഹസ്യങ്ങൾ തേടി ഫ്ളവേഴ്സ്  നടത്തിയ അന്വേഷണ പരമ്പര കാണാം..