പറക്കും ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വില്യംസൺ-വീഡിയോ കാണാം

March 22, 2018

അമ്പരപ്പിക്കുന്ന  ഫീൽഡിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്താറുള്ള താരമാണ് ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ. ചോരാത്ത കൈകളുമായി ക്രിക്കറ്റ് മൈതാനത്ത് വിസ്മയം തീർക്കുന്ന കെയ്ൻ വില്യംസൺ ഇത്തവണ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് തന്റെ ഫീൽഡിങ് പാടവം പ്രകടമാക്കിയത്. ടിം സൗത്തിയുടെ പന്ത് എഡ്ജ് ചെയ്ത സ്റ്റുവർട്ട് ബ്രോഡിനെയാണ് അസാമാന്യ മെയ് വഴക്കത്തോടെ വില്യംസൺ പുറത്താക്കിയത്.പറന്നെടുത്ത ക്യാച്ച് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ട്രെൻഡ് ബോൾട്ടിന്റെയും  ടിം സൗത്തിയുടെയും തീ പാറുന്ന പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിനെ അക്ഷരാർത്ഥത്തിൽ  ഞെട്ടിക്കുന്നതായിരുന്നു വില്യംസന്റെ [പറക്കും ക്യാച്ച്.  റൺസൊന്നുമെടുക്കാതെ ഒൻപതാമനായി ബ്രോഡ് പുറത്താകുമ്പോൾ 27 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം.  32  റണ്‍സ് വഴങ്ങി 6 വിക്കറ്റെടുത്ത  ബോള്‍ട്ടും  4 പേരെ പുറത്താക്കിയ  സൗത്തിയും ചേർന്നാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. ഒമ്പതാമനായി ഇറങ്ങിയ ക്രേഗ് ഓവര്‍ടണിന്റെ 33 റണ്‍സാണ് വന്‍ നാണക്കേടില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷയ്‌ക്കെത്തിയത്. മത്സരത്തിൽ 20 .4 ഓവറിൽ 58 റൺസിനാണ് ഇംഗ്ലണ്ട് പുറത്തായത്.