പ്രതീക്ഷകൾ അവസാനിച്ചു..! ഐഎസ്എല്ലിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്ത്

March 1, 2018

കപ്പടിക്കലും കലിപ്പടക്കലും  ഇനി അടുത്ത സീസണിൽ…! ഐഎസ്എല്ലിന്റെ നാലാം സീസണിൽ നിന്നും ആരാധകരുടെ പ്രിയ ടീം കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്ത്..ഇന്നലെ നടന്ന ഗോവ- കൊൽക്കത്ത മത്സരത്തിൽ ഗോവ വിജയം നേടിയതോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചത്. നിർണായകമായ മത്സരത്തിൽ 5-1 നാണ് ഗോവ കൊൽക്കത്തയെ തോൽപ്പിച്ചു വിട്ടത്. ഇതോടെ 17 കളികളിൽ നിന്നും 29 [പോയിന്റുമായി ഗോവ  നാലാം സ്ഥാനത്തേക്ക് കയറി..

സാങ്കേതികമായി ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ടൂർണമെന്റിൽ നിന്നും പുറത്തായിട്ടില്ലെങ്കിലും നിലവിലെ കണക്കുകൾ  പരിശോധിച്ചാൽ  തന്നെ ബ്ലാസ്റ്റേഴ്സ്റ്റിന്റെ ഭാവി അടഞ്ഞുവെന്ന് വ്യക്തമാകും.ഇന്ന്ബെംഗളുരുവിനെ അവരുടെ തട്ടകത്തിൽ 12 ഗോൾ വ്യതാസത്തിൽ തോൽപ്പിക്കുകയും മാർച്ച് 3 നു നടക്കുന്ന ഗോവ-ജംഷഡ്‌പുർ മത്സരം സമനിലയവുമായും ചെയ്താൽ മാത്രമേ ഇനി കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലെത്താൻ സാധിക്കുകയുള്ളു. ഗോവ,ബെംഗളൂരു ടീമുകളുടെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ അത്തരമൊരു സാധ്യത തീരെയില്ലെന്നു തന്നെ പറയാം.

കേരളാ ബ്ലാസ്റ്റേഴ്‌സ് പുറത്തായതോടെ   മാർച്ച്  3 നു നടക്കുന്ന ഗോവ- ജംഷഡ്‌പുർ മത്സരം അക്ഷരാർത്ഥത്തിൽ ഫൈനലായി മാറി. മത്സരത്തിൽ വിജയിക്കുന്നവരായിരിക്കും   പ്ലേ ഓഫിലെത്തുന്ന അവസാന ടീം. മത്സരം സമനിലയിലായാലും മികച്ച ഗോൾ ശരാശരിയുടെ ബലത്തിൽ ഗോവ പ്ലേ ഓഫിലെത്തും. ജംഷഡ്‌ പുരിനോട് ഗോവ സമനില വഴങ്ങുകയും ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനെ തോൽപ്പിക്കുകയും ചെയ്താലും ഗോൾ ഡിഫറെൻസിലെ വലിയ വ്യതാസം ഗോവയെ പ്ലേ ഓഫിലെത്തിക്കും. നിലവിൽ ഗോവയുടെ ഗോൾ വ്യത്യാസം +11 ഉം കേരളത്തിന്റേത് പൂജ്യവുമാണ്.അതുകൊണ്ടു തന്നെ   ബെംഗളൂരുവിനെ 12  ഗോൾ വ്യതാസത്തിൽ തോൽപ്പിക്കുകയെന്ന അസാധ്യ ലക്ഷ്യം  നേടിയാൽ മാത്രമേ  ബ്ലാസ്റ്റേഴ്‌സിനെ ഇനി ഈ സീസണിൽ കാണാനാകൂ…