മോശം പ്രകടനം;താരങ്ങളെ തല്ലാനായി കാണികൾ മൈതാനത്തേക്കിറങ്ങി…അമ്പരന്ന് ഫുട്ബാൾ ലോകം

March 12, 2018

ഫുട്ബാൾ ലോകത്ത് കേട്ടു കേൾവി പോലുമില്ലാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗിൽ നടന്നത്. ലില്ലെ-മൊണ്ട്‌പെല്ലിയര്‍ മത്സര ശേഷമാണ് കായിക ലോകത്തെ ഒന്നടങ്കം നടുക്കിയ രംഗങ്ങൾ അരങ്ങേറിയത്. ലില്ലെയുടെ ഹോം സ്‌റ്റേഡിയമായ സ്‌റ്റേഡ് പിയെറെ മൗറോയ് സ്‌റ്റേഡിയത്തില്‍ നടന്ന ലില്ലെ-മൊണ്ട്‌പെല്ലിയര്‍ സമനിലയിലായതോടെ ലില്ലെ താരങ്ങളെ കയ്യേറ്റം ചെയ്യാനായി ആരാധകർ സുരക്ഷാ വേലി തകർത്ത് മൈതാന മധ്യത്തിലേക്കെത്തുകയായിരുന്നു.

ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം നടത്തിയിരുന്ന ലില്ലെ ഈ സീസണിൽ അവിശ്വസനീയമായ
വിധത്തിൽ തുടർ തോൽവികൾ വഴങ്ങുകയായിരുന്നു. 20 ടീമുകൾ ഉ;;എ ലീഗിൽ നിലവിൽ പോയിന്റ് പട്ടികയിൽ 19ാം സ്ഥാനത്താണ് ലില്ലെ..   ശക്തമായ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലില്ലെ   മൊണ്ട്‌പെല്ലിയര്റുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ആരാധകരുടെ ക്ഷമ നശിച്ചത്.ഫൈനല്‍ വിസിലിന് തൊട്ടുപിന്നാലെയാണ് നൂറുകണക്കിന് ആരാധകര്‍ തങ്ങളുടെ സ്വന്തം താരങ്ങളെ ‘അടിച്ചു ശരിയാക്കാൻ ’ ഗ്രൗണ്ടിലിറങ്ങിയത്.നിങ്ങള്‍ ജങ്ങളുടെ ജെഴ്‌സി അഴുക്കാക്കി. ഞങ്ങള്‍ താഴെ പോവുകയാണെങ്കില്‍ നിങ്ങളെ ഞങ്ങള്‍ കാണിച്ചു തരാം എന്ന രീതിയിലുള്ള ചാന്റുകളാണ് മത്സരത്തിലുടനീളം ലില്ലെ ആരാധകര്‍ മുഴക്കിയിരുന്നത്. മത്സരത്തിൽ വിജയം കൈവിട്ടതോടെ സുരക്ഷാ വേലിയും തകർത്തെത്തിയ ആരാധകരെ  താരങ്ങളുടെ അടുത്തെത്താതെ നിയന്ത്രിച്ചത് സുരക്ഷാ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലായിരുന്നു.