മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് തോൽ‌വി; അപ്രതീക്ഷിത ന്യായീകരണവുമായി മൗറിഞ്ഞോ..!

March 14, 2018

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സെവിയ്യയോട് തോറ്റു പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പരിഹാസം കലർന്ന ന്യായീകരണവുമായി  ഹോസെ മൗറിഞ്ഞോ. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ ലോകം അവസാനിച്ചിട്ടില്ലെന്നും ഫുട്ബോളിൽ തോൽവി സർവ്വ സാധാരണമാണെന്നും പറഞ്ഞാണ് മൗറിഞ്ഞോ മത്സര ഫലത്തെ ന്യായീകരിച്ചത്. ഓൾഡ് ട്രാഫൊർഡിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലീഷ് വമ്പന്മാർ സെവിയ്യയോട് മുട്ടുമടക്കിയത്. സേവിയ്യയിൽ നടന്ന ആദ്യ പാദം ഗോൾ രഹിതമായിരുന്നു

‘ഇവിടെ നാടകം കളിയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..അതിനുള്ള സമയവും ഞങ്ങൾക്കില്ല.തോൽ‌വിയിൽ നിരാശപ്പെട്ടിരിക്കാതെ ശനിയാഴ്ചയുള്ള അടുത്ത കളിക്ക് ഒരുങ്ങുകയെന്നതാണ് പ്രധാനം.ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്.ഈ ഒരു തോൽവിയോടെ ലോകം അവസാനിക്കുന്നില്ല..  പരിശീലകന്റെ കസേരയിൽ ഇരുന്നുകൊണ്ട് ഇതിന് മുൻപ് രണ്ടു തവണ ഞാൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.ഒരിക്കൽ പോർട്ടോയുടെ പരിശീലകനായിരിക്കെയും മറ്റൊരിക്കൽ റയൽ മാഡ്രിഡിൽ ഉള്ളപ്പോഴും..അന്നും ഓൾഡ് ട്രാഫോഡിൽ വെച്ച് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായത്. ഒരു ദിവസന്ത\ത്തിൽ കൂടുതൽ ദുഖിച്ചിരിക്കണ്ട നിരാശയൊന്നും ഒരു തോൽവിയും നൽകുന്നില്ല”-മൗറിഞ്ഞോ പറഞ്ഞു

സെവിയ്യയുടെ ഫ്രഞ്ച് താരം വിസാം ബെന്‍ എഡറിന്റെ രണ്ട് ഗോളുകളാണ് യുണൈറ്റഡിനനെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയത്. 74 , 78 മിനുട്ടുകളിലായിരുന്നു  വിസാം ബെന്‍ വല കുലുക്കിയത്.84ാം  മിനുട്ടിൽ ലുക്കാക്കു ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 2 -1 എന്ന അഗ്രിഗേറ്റ് സ്‌കോറിൽ സെവിയ്യ ക്വാർട്ടറിൽ പ്രവേശിക്കുകയായിരുന്നു.