ആ സൂപ്പർ താരവും ബ്ലാസ്റ്റേഴ്‌സ് വിടുന്നു..?

March 16, 2018

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം റിനോ ആന്റോയും ക്ലബ് വിടുന്നുവെന്ന് റിപ്പോർട്ടുകൾ. നാലാം സീസണിൽ ബ്ലാസ്റ്റേഴ്സിനായി  പ്രധിരോധ നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് റിനോ ആന്റോ. ഈ സീസൺ അവസാനം വരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സും റിനോയുമായി കരാറുള്ളത്. താരവുമായുള്ള കരാർ പുതുക്കാൻ ടീം മാനേജ്‌മന്റ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

ബ്ലാസ്റ്റേഴ്‌സിന്റെ ബദ്ധവൈരികളായ ബെംഗളൂരു എഫ്സിയിലേക്കാണ് റിനോ കൂടുമാറുന്നതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എടികെ, പുണെ എഫ് സി, ജെംഷെഡ്പുർ എഫ്സി എന്നീ ക്ലബ്ബുകളും താരത്തിനായി ചർച്ചകൾ നടത്തുന്നുണ്ട്. റിനോയുടെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച  ബെംഗളൂരു എഫ് സി പരിശീലകൻ ആൽബർട്ട് റോക്ക  താരത്തെ വീണ്ടും ടീമിലെത്തിക്കുമെന്നാണ് ബെംഗളൂരു ആരാധകർ പ്രതീക്ഷിക്കുന്നത്. നേരെത്തെ ബംഗളുരുവിൽ നിന്നുമാണ് റിനോ ആന്റോ കേരളാ ബ്ലാസ്റ്റേഴ്‌സിലെത്തിയത്. മോഹവിലയ്ക്ക് ടീമിലെത്തിച്ച വിദേശ താരങ്ങളും മുന്നേറ്റ നിരയിലെ വിശ്വസ്തൻ സി കെ വിനീതും ബ്ലാസ്റ്റേഴ്‌സ് വിടാൻ ഒരുങ്ങവേയാണ് മറ്റൊരു സൂപ്പർ താരം കൂടി മഞ്ഞപ്പടയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്.