സന്തോഷ് ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു; രാഹുൽ രാജ് നായകനായി തുടരും

March 9, 2018

കൊൽക്കത്തയിൽ നടക്കുന്ന 72 ാമത് സന്തോഷ് ട്രോഫിക്കുള്ള 20  അംഗ കേരളാ ടീമിനെ പ്രഖ്യാപിച്ചു. മരിച്ച 19 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിൽ കേരളത്തിന്റെ പ്രധിരോധ നിര താരം രാഹുൽ രാജ് ടീമിനെ നയിക്കും.ബംഗളുരുവിൽ നടന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിലും രാഹുൽ രാജ് തന്നെയായിരുന്നു ടീമിന്റെ കപ്പിത്താൻ.

ബംഗാൾ,ചണ്ഡീഗഡ്,മണിപ്പൂർ, മഹാരാഷ്ട  എന്നീ ടീമുകൾക്കൊപ്പം  എ ഗ്രൂപ്പിലാണ്  കേരളം ഉൾപ്പെടുന്നത്. നിലവിലെ ചാമ്പ്യന്മാരായ   ബംഗാളും മണിപ്പൂരും തമ്മിലാണ് സന്തോഷ് ട്രോഫിയിലെ ഉത്‌ഘാടന മത്സരം. സജീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരളത്തിന്റെ ആദ്യ അങ്കം ചണ്ഡിഗഡുമായാണ്. 72 വർഷത്തിനിടെ അഞ്ചു തവണയാണ് കേരളം സന്തോഷ് ട്രോഫി ജേതാക്കളായിട്ടുള്ളത്.