ആറു മണിക്കൂറിൽ 675 ചോദ്യങ്ങൾ; ആഗോള മാധ്യമ ലോകത്ത് പുതു ചരിത്രമെഴുതി ശ്രീകണ്ഠൻ നായർ..!
ലോക ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകനായി ആർ ശ്രീകണ്ഠൻ നായർ.കൊട്ടാരക്കര എംജിഎം സ്കൂളിൽ വെച്ച് നടന്ന ശ്രീകണ്ഠൻ നായർ ഷോയിലൂടെയാണ് ശ്രീകണ്ഠൻ നായർ ഈ അത്യപൂർവ നേട്ടം കരസ്ഥമാക്കിയത്… 675 ചോദ്യങ്ങളാണ് ആറു മണിക്കൂറുകളിലായി ശ്രീകണ്ഠൻ നായർ ചോദിച്ചത്. നീണ്ട ആറു മണിക്കൂറുകൾ വിവിധ വിഷയങ്ങളിൽ ഗഹനമേറിയ സംവാദത്തിനു നേതൃത്വം നൽകിയ ആർ ശ്രീകണ്ഠൻ നായർ ബിബിസി ചാനൽ അവതാരകനായിരുന്ന ഗ്രഹാം നോർട്ടൺ സ്ഥാപിച്ച റെക്കോർഡാണ് തിരുത്തിയെഴുതിയത്. ആറു മണിക്കൂറിൽ 175 ചോദ്യങ്ങൾ ആരാഞ്ഞുകൊണ്ടാണ് ഗ്രഹാം നോർട്ടൺ 2013 ൽ റെക്കോർഡ് സ്ഥാപിച്ചത്.
കേരളത്തിലെ ടൂറിസം സാധ്യതകളും വെല്ലുവിളികളും, അമ്മയിൽ നിന്നും നിങ്ങൾ എന്തു പഠിച്ചു..? സൈബർ ലോകത്ത് യുവതലമുറ സുരക്ഷിതരാണോ?, താരാരാധന മലയാള സിനിമയ്ക്ക് ഗുണകരമോ? കേരളം ഫാഷൻ ഉൽപ്പന്നങ്ങളുടെ മാർക്കറ്റ്, മാറുന്ന മലയാളികൾ തുടങ്ങിയ വിഷയങ്ങളിലാണ് സംവാദം നടന്നത്.