നിലവിലെ ഗിന്നസ് ലോക റെക്കോർഡ് മറികടന്ന് ശ്രീകണ്ഠൻ നായർ ഷോ മുന്നേറുന്നു..!

March 18, 2018

ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച അവതാരകൻ എന്ന റെക്കോർഡിനായി ആർ ശ്രീകണ്ഠൻ അവതരിപ്പിക്കുന്ന ശ്രീ കണ്ഠൻ നായർ ഷോ ഒഫീഷ്യൽ ഗിന്നസ് അറ്റംപ്റ്റ് നിലവിലെ ഗിന്നസ് റെക്കോർഡ് മറികടന്ന് മുന്നേറുന്നു.  175 ചോദ്യങ്ങൾ ചോദിച്ചുകൊണ്ട്  ബിബിസി  ചാനൽ അവതാരകനായിരുന്ന ഗ്രഹാം നോർട്ടൻ 2013 ൽ സ്ഥാപിച്ച റെക്കോർഡാണ് ഫ്ളവേഴ്സ് ചാനലിന്റെ അമരക്കാരനായ ശ്രീകണ്ഠൻ നായർ മറികടന്നിരിക്കുന്നത്.

കേരളത്തിലെ ടൂറിസത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തോടെയാണ്  ഗിന്നസ് റെക്കോർഡ് ബ്രേക്കിംഗ്  ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രീകണ്ഠൻ നായർ ഷോ ആരംഭിച്ചത്..ആഴമേറിയ ചർച്ചകളിലൂടെ കരുത്തേറിയ ചോദ്യശരങ്ങളും മൂർച്ചയേറിയ ഉത്തരങ്ങളുമായി മുന്നേറുന്ന ശ്രീ കണ്ഠൻ നായർ ഷോ 200 ചോദ്യങ്ങളും കടന്ന് വിസ്മയ യാത്ര തുടരുകയാണ്.അമ്മയിൽ നിന്നും നിങ്ങൾ എന്തു പഠിച്ചു എന്ന വിഷയത്തിലാണ് ഇപ്പോൾ ചർച്ച നടന്നുകൊണ്ടിരിക്കുന്നത്.