ആഗോള മാധ്യമ ലോകത്ത് പുതുചരിത്രം കുറിക്കാൻ ഫ്ളവേഴ്സ്..!
ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡിനായി ആർ ശ്രീകണ്ഠൻ നായർ ഒരുങ്ങുന്നു. മാർച്ച് 18 രാവിലെ 11.30 മുതൽ ശ്രീകണ്ഠൻ നായരുടെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്കൂളിൽ വെച്ചാണ് ലോക മാധ്യമ രംഗത്ത് പുതു ചരിത്രം രചിക്കാനുള്ള ഐതിഹാസിക ടോക്ക് ഷോയുമായി ഫ്ളവേഴ്സ് ചാനൽ എത്തുന്നത്.
നീണ്ട ആറു മണിക്കൂറുകൾ ചോദ്യ ശരങ്ങളുമായി മലയാളി മനസ്സുകളിൽ പുത്തൻ സംവാദ യാത്രയുമായി ആർ ശ്രീകണ്ഠൻ നായർ എത്തുന്ന ചരിത്ര നിമിഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ഫ്ള വേഴ്സ് ഒരുക്കുന്ന ഗിന്നസ് ഉത്സവം.!. ലൈവ് ടോക്ക് ഷോയ്ക്കു ശേഷം മലയാളത്തിലെ നക്ഷത്ര താരങ്ങളും ഫ്ളവേഴ്സ് കലാകാരന്മാരും ചേർന്നൊരുക്കുന്ന അത്യപൂർവ ദൃശ്യവിരുന്നായ ഫ്ള വേഴ്സ് സ്റ്റാർ നൈറ്റ് അരങ്ങേറുന്നു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഐതിഹാസിക ടെലിവിഷൻ കാഴ്ച്ചകളെല്ലാം പ്രേക്ഷകർക്ക് മുൻപിൽ ലൈവായി എത്തിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഫ്ള വേഴ്സ് ചരിത്രത്താളുകളിൽ ഇടം നേടാനൊരുങ്ങുന്നു. പകരം വെക്കാനില്ലാത്ത, പകർത്തുവാൻ സാധിക്കാത്ത ദൃശ്യ വിസ്മയങ്ങളുമായി നിങ്ങളുടെ സ്വന്തം ഫ്ളവേഴ്സ് എത്തുന്നു മാർച്ച് 18 ഞായറാഴ്ച..മറക്കാതെ കാണുക..