സൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങൾ മാർച്ച് 15 മുതൽ; ഗോകുലം എഫ്സി ക്ക് നോർത്ത് ഈസ്റ്റ് പരീക്ഷണം

March 9, 2018

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർ കപ്പിലേക്കുള്ള യോഗ്യത മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു.മാർച്ച് 15, 16 തിയ്യതികളിലായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്.  ഐഎസ് എല്ലിലെയും ഐ ലീഗിലെയും അവസാന സ്ഥാനക്കാരാണ് സൂപ്പർ കപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ  മാറ്റുരയ്ക്കുന്നത്.

മാർച്ച്ഡ 15 ന്  ഡൽഹി ഡൈനാമോസ് -ചർച്ചിൽ ബ്രദേഴ്‌സ് പോരാട്ടത്തോടെയാണ്  യോഗ്യതാ  മത്സരങ്ങൾ ആരംഭിക്കുനന്ത് ഐ ലീഗിലെ കേരളാ സാന്നിധ്യമായ ഗോകുലം എഫ് സി ഐ എസ് എല്ലിലെ വടക്കുകിഴക്കൻ ശക്തികളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും..മറ്റൊരു മത്സരത്തിൽ ചെന്നെയിൻ സിറ്റി എഫ് സി  ഐഎസ് എൽ വമ്പന്മാരായ അമർ തൊമാർ കൊൽക്കത്തയെയും  മുംബൈ സിറ്റി എഫ്‌സി ഇന്ത്യൻ ആരോസിനെയും നേരിടും. യോഗ്യത മത്സരങ്ങളിൽ വിജയിക്കുന്ന നാല് ടീമുകൾ സൂപ്പർ കപ്പിലേക്ക് യോഗ്യത നേടും..ഭുവനേശ്വറിലെ കലിംഗ  സ്റ്റേഡിയത്തിലാണ് യോഗ്യതാ മത്സരങ്ങൾ നടക്കുക

ഐ എസ്എല്ലിലെയും ഐ ലീഗിലെയും  ആദ്യ 6 സ്ഥാനക്കാർ  സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയിരുന്നു. ഇവർക്കൊപ്പം യോഗ്യതാ റൗണ്ടിൽ വിജയിച്ചെത്തുന്ന നാലു ടീമുകളും ചേർന്ന് മൊത്തം 16 ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുക.