കിഷോർ കുമാർ ഗാനവുമായി സുരേഷ് റെയ്ന

March 12, 2018

ഇന്ത്യയിലെ  ക്രിക്കറ്റ് ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സുരേഷ് റെയ്ന. ഭയരഹിതമായ ബാറ്റിങ്ങും ചോരാത്ത കൈകളുമായി മൈതാനം കീഴടക്കുന്ന റെയ്‌നയുടെ കുസൃതി നിറഞ്ഞ ‘കളികളും’ ആരാധകർ ഏറെ ആവേശത്തോടെയാണ് വരവേൽക്കാറുള്ളത്.  മോശം ഫോമിനെത്തുടർന്ന് ഏറെ കാലം ടീമിൽ നിന്നും പുറത്തായിരുന്നു താരം ശ്രീലങ്കയിൽ നടക്കുന്ന നിദാഹാസ് ട്രോഫിയിലെ മികച്ച പ്രകടനത്തോടെ പഴ ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ്.

പ്രതാപ കാലത്തെ അനുസ്മരിപ്പിക്കുന്ന അക്രമണോൽസുക ബാറ്റിംഗ് വിരുന്നിന് പുറമെ ആരാധകർക്ക് മറ്റൊരു സ്പെഷ്യൽ സർപ്രൈസുമായാണ് റെയ്ന ഇപ്പോൾ എത്തിയിരിക്കുന്നത്. .വിഖ്യാത ഗായകൻ മുഹമ്മദ് റഫി അനശ്വരമാക്കിയ ‘ഏ ഷാ മാസ്റ്റാനി..മോധോഷ് കിയെ ജയ്’ എന്ന ഗാനം മനോഹരമായി ആലപിച്ചുകൊണ്ടാണ്    ഇന്ത്യയുടെ വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാൻ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.രണ്ടു ഗിറ്റാറിസ്റ്റുകൾക്കൊപ്പം ഗാനമാലപിക്കുന്ന റെയ്‌നയുടെ വീഡിയോ ബിസിസിഐയാണ്  പുറത്തുവിട്ടിരിക്കുന്നത്.

ഇതാദ്യമായല്ല റെയ്ന തന്റെ സംഗീത വൈഭവം പ്രകടിപ്പിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ മീരുത്തിയ ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിനായി തു മിലി സാബ് മിലാ’ എന്ന ഗാനം ആലപിച്ചതും റെയ്നയായിരുന്നു.