പുത്തൻ ലുക്കിൽ പ്രേക്ഷക മനം കീഴടക്കി ഗോദ നായിക; വാമിഖയുടെ പുതിയ ഗാനം കാണാം

March 12, 2018

ടോവിനോ തോമസ് നായകനായെത്തിയ  ബേസിൽ ജോസഫ് ചിത്രം  ‘ഗോദ’യിലൂടെ മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വാമിഖ   ഖബ്ബി. ഗുസ്തിയെ ജീവനോളം സ്നേഹിക്കുന്ന, നിശ്ചയ ദാർഢ്യത്തിന്റെ പ്രതിരൂപമായ പഞ്ചാബി പെൺകുട്ടിയായി  വാമിഖ തകർത്തഭിനയിച്ചപ്പോൾ ഗോദയെന്ന ചിത്രം 2017 ലെ സൂപ്പർ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു.ഒറ്റ ചിത്രത്തിലൂടെ തന്നെ കേരളത്തിൽ നിരവധി  ആരാധകരെ നേടിയ വാമിഖ തമിഴ്, ഹിന്ദി, പഞ്ചാബി ചിത്രങ്ങളിലും നിരവധി വേഷങ്ങൾ മികവുറ്റതാക്കി.

ഏറ്റവും ഒടുവിലായി വാമിക അഭിനയിച്ചിരിക്കുന്ന പഞ്ചാബി ആൽബമാണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.റീലിസ് ചെയ്ത് ആറു ദിവസത്തിനുള്ളിൽ തന്നെ അരക്കോടിയോളം പേരാണ് 100 പെർസെന്റ് എന്ന് പേരിട്ടിരിക്കുന്ന ആൽബം യൂട്യൂബിലൂടെ കണ്ടത്.ഗാരി സന്ധു പാടി അഭിനയിച്ചിരിക്കുന്ന വിഡിയോയിൽ വാമിഖക്കൊപ്പം ടോണി ലയ്ൻസ്,റോച്ച കിലാ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്.