ആവേശം കൊടികയറുന്നു; ഐപിഎൽ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

March 13, 2018

അടുത്ത മാസം ഏപ്രിൽ  7 ന്  ആരംഭിക്കുന്ന ഐപിഎൽ പതിനൊന്നാം സീസണിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ബിസിസിഐയും സ്റ്റാർ സ്പോർട്ട്സും ചേർന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബെസ്റ്റ് വേഴ്സസ്  ബെസ്റ്റ്  എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ  ഗാനം ഇതിനോടകം  തന്നെ 50 ലക്ഷത്തിലധികം പേരാണ് യൂട്യൂബിലൂടെ കണ്ടത്.

അടിമുടി മാറ്റങ്ങളോടെയാണ്  ഇത്തവണത്തെ ഐപിഎല്ലിന് അരങ്ങുണരുക. ടീമുകൾ ഉടച്ചുവാർത്തുകൊണ്ടും പുതിയ നിയമങ്ങൾ നടപ്പിലാക്കികൊണ്ടും ഐപിഎല്ലിലേക്ക് കൂടുതൽ ക്രിക്കറ്റ് പ്രേക്ഷകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർ ഇന്ത്യയും ബിസിസിഐയും  പുതിയ സീസണൊരുങ്ങുന്നത്.  ഏറെ ആരാധകരുള്ള ചെന്നൈ സൂപ്പർ കിങ്ങ്സും രാജസ്ഥാൻ റോയൽസുംരണ്ടു വർഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ ഐപിഎല്ലിനുണ്ട്.