വായുവിൽ പറന്നുയർന്നെടുത്ത ക്യാച്ചുമായി എൽഗാർ..! അമ്പരന്ന് ക്രിക്കറ്റ് ലോകം

April 2, 2018

ഫീൽഡിങ്ങിൽ ഇതിഹാസം തീർത്ത ജോണ്ടി റോഡ്സിന്റെ പിൻഗാമികളാണ് ദക്ഷിണാഫ്രിക്കക്കാർ…ചോരാത്ത കൈകളുമായി മൈതാനത്ത് നിലയുറപ്പിക്കാറുള്ള പ്രോട്ടീസ് പോരാളികൾ അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെ സ്വന്തമാക്കിയ പല ക്യാച്ചുകളും അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ദക്ഷിണാഫ്രിക്കയുടെവിശ്വസ്തനായ ബാറ്റ്സ്മാൻ  ഡീൻ എൽഗാറാണ് ഏറ്റവും ഒടുവിലായി    ഫീൽഡിങ്ങിൽ  പുതിയ സെൻസേഷനായി  മാറിയിരിക്കുന്നത്.

ആസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നിനെ പുറത്താക്കാന്‍ വേണ്ടിയാണ് ദക്ഷിണാഫ ഡീന്‍ എല്‍ഗാർ  ഫീൽഡിങ്ങിലെ സൂപ്പർമാനായി മാറിയത്.റബാഡയുടെ പന്ത്  മിഡ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച ഓസീസ് നായകൻ പെയ്നിനെയും   ദക്ഷിണാഫ്രിക്കൻ  താരങ്ങളെയും അമ്പരപ്പിച്ചുകൊണ്ടാണ്  എൽഗാർ പന്തിലേക്ക് പറന്നു വീണത്.പിന്നിലേക്കോടി എൽഗാർ പന്ത് കൈപ്പിടിയിലൊതുക്കിയപ്പോൾ സഹ താരങ്ങൾ അവിശ്വസനീയതയോടെ കൈയടിച്ചുകൊണ്ടാണ് കൂട്ടുകാരന്റെ ‘അഭ്യാസത്തെ’ വരവേറ്റത്.ക്യാച്ച് കാണാം