വിക്കറ്റിനു പിന്നിൽ മിന്നൽപ്പിണരായി ദിനേഷ് കാർത്തിക്’ കാണികളെ അമ്പരപ്പിച്ച സ്റ്റംപിങ്ങ് കാണാം

ആദ്യ മത്സരത്തിലെ വിജയ ശേഷം തുടർച്ചയായ രണ്ടു പരാജയങ്ങൾ ഏറ്റുവാങ്ങിയ കൊൽക്കത്ത കടുത്ത സമ്മർദ്ദത്തിലാണ് സ്വന്തം ഗ്രൗണ്ടിൽ ഡൽഹിയെ നേരിടാനിറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത തുടക്കം മുതലേ ആക്രമിച്ചു കളിച്ചതോടെ സ്കോർ ബോർഡിൽ റണ്ണൊഴുകിക്കൊണ്ടേയിരുന്നു. ഒടുവിൽ ആന്ദ്രേ റസ്സലും നിതീഷ് റാണയും ചേർന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ 201 റൺസെന്ന വലിയ ലക്ഷ്യമാണ് കൊൽക്കത്ത ഡൽഹിക്കു മുൻപിൽ വെച്ചത്. അവസാനം മത്സരത്തിൽ 200 റൺസിലധികം നേടിയിട്ടും ഒരു പന്ത് ബാക്കി നിൽക്കെ ചെന്നൈക്കു മുൻപിൽ അടിയറവു പറയേണ്ടി വന്ന കൊൽക്കത്ത ഇത്തവണ കൂടുതൽ കരുതലോടെയാണ് കരുക്കൾ നീക്കിയത്.
കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച് ഡൽഹിയെ വിജയതീരത്തടുപ്പിച്ച ഇംഗ്ലീഷ് ഓപ്പണർ ജേസൺ റോയിയെ തുടക്കത്തിലേ പുറത്താകുകയെന്ന ലക്ഷ്യവുമായാണ് ലെഗ് സ്പിന്നർ പിയുഷ് ചൗള ന്യൂബോളുമായി എത്തിയത്.. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ജേസൺ റോയ് യെ കീഴ്പ്പെടുത്തിയ ബുദ്ധിപൂർവമായ പന്തിലൂടെ ചൗള ടീം മാനേജ്‍മെന്റിനെ ലക്‌ഷ്യം നിറവേറ്റുകയായിരുന്നു. ചൗളയെ കയറി അടിക്കാൻ ശ്രമിച്ച ജേസൺ റോയ് യെ ഞൊടിയിടയിൽ സ്റ്റാമ്പ് ചെയ്ത ദിനേശ് കാർത്തിക്കിന്റെ കീപ്പിംഗ് മികവാണ് മികവാണ് കൊൽക്കത്തയ്ക്ക് ആശിച്ച തുടക്കം നൽകിയത്..
മത്സരത്തിൽ 71 റൺസിന്റെ കൂറ്റൻ വിജയം നേടിയ കൊൽക്കത്ത പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. പന്തിൽ 59 റൺസെടുത്ത നിതീഷ് റാണയുടെയും 12 പന്തിൽ 41 റൺസെടുത്ത ആന്ദ്രേ റസ്സലിന്റെയും ബാറ്റിംഗ് മികവിലാണ് കൊൽക്കത്ത 200 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത ബൗളർമാരുടെ കണിശതയാർന്ന ബൗളിങ്ങിന് മുൻപിൽ പതറിപ്പോയി ഡൽഹി യുടെ ഇന്നിംഗ്സ് 129 റൺസിൽ ഒതുങ്ങുകയായിരുന്നു. കാർത്തിക്കിന്റെ തകർപ്പൻ സ്റ്റംപിങ്ങ് കാണാം
https://www.iplt20.com/video/121117