ക്രിക്കറ്റ് ആരാധകനായി ധ്യാൻ ശ്രീനിവാസൻ; ‘സച്ചിന്റെ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

April 24, 2018

ധ്യാൻ ശ്രീനിവാസനും അജു വർഗീസും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം സച്ചിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മണിരത്നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സച്ചിൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ധ്യാൻ അവതരിപ്പിക്കുന്നത്.

 

ക്രിക്കറ്റ് ദൈവം എന്നറിയപ്പെടുന്ന ലിറ്റിൽ മാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറോടടുള്ള   കടുത്ത ആരാധന മൂലം സ്വന്തം മകന് സച്ചിൻ എന്ന് പേരിടുന്നതും പിന്നീട് അച്ഛനെ പോലെ തന്നെ ക്രിക്കറ്റിനെ അഗാധമായി സ്നേഹിക്കുന്ന മകന്റെ ജീവിതവും പ്രണയവുമെല്ലാമാണ് ചിത്രം പറയുന്നത്. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ രേഷ്മ രാജനാണ്  ചിത്രത്തിലെ നായിക. ക്രിക്കറ്റ് പശ്ചാത്തലത്തിൽ മുഴുനീള എന്റർടൈൻമെന്റ് ചിത്രമായി ഒരുക്കുന്ന സച്ചിനിൽ ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരാണ്  മറ്റു  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.