രോഹിത്തിന്റെ കൂറ്റൻ സിക്സർ ഒറ്റകൈയ്യിൽ ഒതുക്കി ആരാധകൻ; സർപ്രൈസ് ക്യാച്ചിനെ തേടിയെത്തിയത് വമ്പൻ സമ്മാനം

April 18, 2018

കോടികൾ മറിയുന്ന കളിയരങ്ങാണ് ഓരോ ഐപിഎൽ മത്സരവും..സംപ്രേക്ഷണാവകാശത്തിലൂടെയും, പരസ്യത്തിലൂടെയും കോടികൾ സ്വന്തമാക്കുന്ന ബിസിസിഐയും സ്റ്റാർ നെറ്റ് വർക്ക്സ്നും  പുറമെ നൂറു കണക്കിന് താരങ്ങളും ഐപി എല്ലിന്റെ പണക്കൊഴുപ്പിൽ സമ്പന്നരാവുകയാണ്. എന്നാൽ നടത്തിപ്പുകാർക്കും ഉടമസ്ഥർക്കും പുറമെ കളി കാണാനെത്തുന്ന കാണികൾക്കും പണം നേടാൻ കഴിയുന്ന ഒരു ഉഗ്രൻ പദ്ധതിയുമായാണ് ഐപിൽ പതിനൊന്നാം സീസൺ എത്തുന്നത്.ടാറ്റ നെക്സസിന്റെ ഫാൻ ക്യാച്ച് അവാർഡിലൂടെയാണ് കാണികൾക്ക് പണം നേടാനുള്ള സുവർണ്ണാവസരം ഒരുക്കിയിരിക്കുന്നത്. സിക്സറുകളായി ഗാലറിയിലെത്തുന്ന പന്തിനെ ഒറ്റകൈയ്യിൽ പിടിക്കുന്ന ആരാധകർക്കാണ് ഈ അവാർഡ് ലഭിക്കുക.

ഇന്നലെ നടന്ന ബാംഗ്ലൂർ- മുംബൈ മത്സരത്തിൽ രോഹിത് ശർമ്മ അടിച്ച പടുകൂറ്റൻ സിക്സ് ഒറ്റക്കൈയ്യിൽ ഒതുക്കിയ ആരാധകനാണ് ടാറ്റ നെക്സസിന്റെ ഫാൻ ക്യാച്ച് അവാർഡിന് അർഹനായാത്. ഒരു ലക്ഷം രൂപയാണ് ഈ ഒരൊറ്റ ക്യാച്ചിലൂടെ ആരാധകൻ സ്വന്തമാക്കിയത് ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലാണ് ഇതിന് മുൻപ് ഇത്തരമൊരു അവാർഡ് നൽകിയിരുന്നത്. മത്സരത്തിൽ 92 റൺസെടുത്ത രോഹിത് ശർമ്മയുടെ ബാറ്റിംഗ് മികവിൽ 46 റൺസിന് മുംബൈ ബാംഗ്ളൂരിനെ തോൽപ്പിച്ചിരുന്നു