മലയാളക്കരയ്ക്ക് കാഴ്ച്ചയുടെ പുതിയ പൂക്കാലം സമ്മാനിച്ച ഫ്ളവേഴ്‌സിന് ഇന്ന് മൂന്നാം പിറന്നാൾ

April 12, 2018

മലയാളക്കരയ്ക്ക് കാഴ്ച്ചയുടെ പുതിയ പൂക്കാലം സമ്മാനിച്ച ഫ്ളവേഴ്‌സിന് ഇന്ന് മൂന്നാം പിറന്നാൾ… ഇതര  ചാനലുകളുടെ വാശിയേറിയ മത്സരത്തിനിടയിലേക്ക്  വരവറിയിച്ച് മൂന്നു വർഷങ്ങൾക്കുള്ളിൽ തന്നെ മലയാളികളുടെ ജന ഹൃദയങ്ങൾ കീഴടക്കിയാണ് ഫ്ളവേഴ്സ് ചാനൽ ജൈത്രയാത്ര തുടരുന്നത്.കൃതൃമത്വം നിറഞ്ഞ പരിപാടികളും കണ്ണീർ സീരിയലുകളും നിറഞ്ഞു നിന്ന മലയാള ടെലിവിഷൻ രംഗത്ത് ചിരിയുടെയും, ചിന്തയുടെയും പുതിയ നാവോഥാനം കുറിക്കുന്ന ഒരുപിടി പരിപാടികളുമായാണ് ഫ്ളവേഴ്സ്  കേരളത്തിന്റെ ജനപ്രിയ ചാനൽ ആയി മാറിയത്..

ആരാരുമറിയപ്പെടാതെ പോകുമായിരുന്ന നിരവധി കഴിവുറ്റ കലാകാരന്മാരെ കലയുടെ വലിയ ആകാശങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ കോമഡി ഉത്സവം, ഇടത്തരക്കാരായ ബഹുഭൂരിപക്ഷം വരുന്ന മലയാളി വീടുകളിലെ നിത്യ ജീവിത യാഥാർഥ്യങ്ങളെ നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുന്ന ഉപ്പും മുളകും, ആഴമേറിയ ചിന്തകളും സംവാദങ്ങളുമായി ഇന്നിന്റെ യാഥാർഥ്യങ്ങളെ ഇഴകീറി പരിശോധിക്കുകുകയും നാളെയുടെ വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്ന ശ്രീകണ്ഠൻ നായർ ഷോ, തുടങ്ങി പകരം വെക്കാനോ പകർത്തുവാനോ സാധിക്കാത്ത നിരവധി മികച്ച പരിപാടികളുമായാണ്  ഫ്ളവേഴ്സ് കാഴ്ച്ചയുടെ പുതിയ വസന്തം തീർക്കുന്നത്.ടെലിവിഷനു പുറമെ സാമൂഹ്യ മാധ്യമങ്ങളിലും ഫ്ളവേഴ്സിന്  ലോകമെമ്പാടും നിരവധി പ്രേക്ഷകരാണുള്ളത്. 3 വർഷമെന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയ മേഖലയിൽ ഇതര ചാനലുകളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ഫ്ളവേഴ്സ് ജനപ്രിയതയുടെ പര്യായമായി മാറിയിരിക്കുന്നത്.

മാധ്യമരംഗത്തെ ക്രിയാത്മക മികവിന് അംഗീകാരം നൽകുന്ന പ്രശസ്ത രാജ്യാന്തര സ്ഥാപനമായ പ്രൊമാക്സിന്റെ പുരസ്‌കാരം തുടർച്ചയായ രണ്ടു വർഷങ്ങളിൽ സ്വന്തമാക്കികൊണ്ട് രാജ്യാന്തര തലത്തിലും ഫ്ളവേഴ്സ് മികവ് തെളിയിച്ചു. ജന മനസ്സ് തൊട്ടറിയുന്ന അനവധി പരിപാടികൾക്കൊപ്പം കേരളത്തിലങ്ങോളമിങ്ങോളം നടത്തി വരുന്ന ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലും വലിയ ജനപങ്കാളിത്തത്തോടെ ഗംഭീര വിജയമായിരിക്കുകയാണ.കാഴ്ച്ചയുടെ പുതിയ വർണങ്ങളുമായി, ചിരിയുടെയും ചിന്തയുടെയും, നന്മയുടെയും വസന്തവുമായി ഫ്ളവേഴ്സ് ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.