ടീമിന്റെ മോശം പ്രകടനം; ഐപി എൽ പ്രതിഫലത്തുക വേണ്ടെന്ന് വെച്ച് ഗൗതം ഗംഭീർ
ഐപിൽ പതിനൊന്നാം സീസണിലെ ഡൽഹി ഡെയർ ഡെവിൾസിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ടീം മാനേജ്‍മെന്റ് വാഗ്ദാനം ചെയ്ത പ്രതിഫലത്തുക വേണ്ടെന്നു വെക്കുന്നതായി ടീം ക്യാപ്റ്റൻ ഗൗതം ഗംഭീർ. 2.8 കോടി രൂപയുടെ പ്രതിഫലമാണ് മോശം പ്രകടനത്തിന്റെ പേരിൽ ഗംഭീർ വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയുടെ ഈ സീസണിലെ എല്ലാ മത്സരങ്ങളും സൗജന്യമായി കളിക്കാനാണ് താരത്തിന്റെ തീരുമാനമെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നു.
മികച്ച ബാറ്റിംഗ്, ബൗളിംഗ് നിരയുമായി 11ാം സീസണിനെത്തിയ ഡൽഹി ഡെയർ ഡെവിൾസ് പക്ഷെ തീർത്തും നബിരാശാജനകമായ പ്രകടനമാണ് ഇതുവരെ കാഴ്ച്ചവെച്ചത്. ആറു മത്സരങ്ങളിൽ അഞ്ചിലും പരാജയം രുചിച്ച ഡെൽഹി നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.. ഗൗതം ഗംഭീർ നായക സ്ഥാനമൊഴിഞ്ഞതോടെ യുവ താരം ശ്രേയസ് അയ്യർക്കാണ് ടീമിന്റെ ചുമതല നൽകിയിരിക്കുന്നത്.