രാജസ്ഥാന്റെ രഹസ്യായുധമായി ജോഫ്രാ അർച്ചർ; മുംബൈ താരങ്ങൾ പകച്ചു പോയ ബൗളിംഗ് പ്രകടനം കാണാം

April 23, 2018

തുടർച്ചയായ രണ്ടു തോൽവികൾക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്   രാജസ്ഥാൻ റോയൽസ്.   അവസാന ഓവർ വരെ  ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെയാണ് അജിൻക്യ രഹാനെയുടെ ടീം തോൽപ്പിച്ചത്. കൃഷ്ണപ്പ ഗൗതമിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഒരു ഘട്ടത്തിൽ അവിശ്വസനീയമെന്നു തോന്നിപ്പിച്ച വിജയ ലക്ഷ്യം രാജസ്ഥാൻ മറികടന്നത്.എന്നാൽ വിജയത്തേക്കാളേറെ ആരാധകർ ചർച്ച ചെയ്തത് മറ്റൊരു താരത്തെക്കുറിച്ചായിരുന്നു. രാജസ്ഥാന് അവതരിപ്പിച്ച  കരീബിയൻ ബൗളർ   ജോഫ്രാ അർച്ചറാണ് ആരാധകരുടെ മനസ്സ് കീഴടക്കിയ ആ പുത്തൻ താരോദയം.

ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയാണ് ജോഫ്രെ അർച്ചർ വരവറിയിച്ചിരിക്കുന്നത്. അഞ്ചു മത്സരങ്ങളിൽ മൂന്നു പരാജയം വഴങ്ങേണ്ടി വന്ന വേളയിലാണ് രാജസ്ഥാൻ തങ്ങളുടെ രഹസ്യ ആയുധമെന്ന രീതിയിൽ ആർച്ചറെ  ടീമിൽ ഉൾപ്പെടുത്തിയത്.  ജോഫ്രെ അർച്ചറുടെ തീ തുപ്പുന്ന പന്തുകൾക്കു മുന്നിൽ മറുപടിയില്ലാതെ പകച്ചു നിൽക്കുന്ന മുംബൈ ബാറ്റ്‌സ്മാന്മാർ മത്സരത്തിലെ സ്ഥിരം കാഴ്ച്ചയായി മാറുകയായിരുന്നു. പിന്നീട് 19 ാം ഓവറിൽ ക്രുനാൾ പാണ്ഡ്യ, മക്ക്ഗ്ലിനൻ, ഹർദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തികൊണ്ട് മുംബൈ കുതിപ്പിന് തടയിട്ടതും അർച്ചർ തന്നെയായിരുന്നു.  മത്സരത്തിൽ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് അർച്ചർ മൂന്നു വിക്കറ്റുകൾ നേടിയത്.മുംബൈ ബാറ്റ്‌സ്മാൻമാരെ വട്ടം കറക്കിയ അർച്ചറുടെ പ്രകടനം കാണാം