ഐപിൽ: ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും
April 19, 2018
ഐപിഎല്ലിൽ ഹൈദെരാബാദിനെതിരായ മത്സരത്തിൽ ടോസ് നേടിയ കിങ്സ് ഇലവൻ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും .കരുത്തരായ ചെന്നൈയുടെ വിജയക്കുതിപ്പിന് വിരാമമിട്ടതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന പഞ്ചാബും പരാജയമറിയാതെ മൂന്നു മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദെരാബാദും തമ്മിൽ കൊമ്പുകോർക്കുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്. കിങ്സ് ഇലവൻ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്
മൂന്നു മത്സരങ്ങളിൽ നിന്നായി രണ്ടു വിജയവും ഒരു പരാജയവുമായി നാലു പോയിന്റോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പഞ്ചാബുള്ളത്. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച ഹൈദരാബാദ് ആറു പോയിന്റോടെ പട്ടികയിൽ രണ്ടാമതാണ്. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് കെയ്ൻ വില്യംസൺ നയിക്കുന്ന ഹൈദരാബാദ് പരാജയപ്പെടുത്തിയത്.