‘എന്താ ജോൺസാ കള്ളില്ലേ..?’ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതായ മമ്മൂട്ടി ഗാനം കേൾക്കാം

April 27, 2018

 

എന്താ ജോൺസാ കള്ളില്ലേ..കല്ലുമ്മക്കായല്ലേ…?  അങ്കിൾ എന്ന പുതിയ ചിത്രത്തിനായി നാടൻ ഈണത്തിൽ ബിജിബാൽ ഒരുക്കിയ ഈ ഗാനത്തിന്റെ മേക്കിങ് വിഡിയോയാണ്  നിലവിൽ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്.. ഒരു ഗാനത്തിന്റെ മേക്കിങ് വിഡിയോ എങ്ങനെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയതെന്ന സംശയത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ..കാരണം  ആ ഗാനം പാടിയിരിക്കുന്നത് മലയാളത്തിന്റെ മെഗാ സ്റ്റാർ സാക്ഷാൽ മമ്മൂട്ടി തന്നെയാണ്

ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ‘അങ്കിളി’നായാണ്  മമ്മൂട്ടി ഒരു അടിപൊളി ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം നൽകിയ ബിജിപാലിനും സംവിധായകൻ ഗിരീഷ് ദാമോദറിനെയും സാക്ഷിയാക്കിയാണ്   തികച്ചും ആയാസരഹിതമായി മമ്മൂട്ടി ഗാനം ആലപിച്ചിരിക്കുന്നത്.. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിലാണ് ഈ മമ്മൂട്ടി സ്പെഷ്യൽ ഗാനം പ്രത്യക്ഷപ്പെടുന്നത്. കാലിക പ്രസക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റ തിരകകഥയൊരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്.   മേക്കിങ് വീഡിയോ കാണാം