ഫീൽഡിങ്ങിൽ സൂപ്പർ മാനായി മനീഷ് പാണ്ഡെ…! അമ്പരപ്പിക്കുന്ന ക്യാച്ചുകൾ കാണാം..

April 15, 2018

ഐപിഎല്ലിലെ   തന്റെ പഴയ ടീമായ കൊൽക്കത്തയ്‌ക്കെതിരെ  ഫീൽഡിങ്ങിൽ മായാജാലം തീർത്ത് മനീഷ് പാണ്ഡെ.. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിലാണ് സൺ റൈസേഴ്സ്  ഹൈദരാബാദിന് വേണ്ടി മനീഷ് പാണ്ഡെ അത്ഭുതപ്പെടുത്തുന്ന ഫീൽഡിങ് പാടവം പുറത്തെടുത്തത്. വെടിക്കെട്ടു വീരൻ ആന്ദ്രേ റസ്സലിനെയും  പുത്തൻ താരോദയം നിതീഷ് റാണയെയും  ഉഗ്രൻ ക്യാച്ചുകളിലൂടെ പുറത്താക്കിയാണ് മനീഷ് പാണ്ഡെ മൈതാനത്തെ താരമായത്.. ക്യാച്ചുകൾക്കു പുറമെ സുനിൽ നരേന്റെ സിക്സെന്നുറപ്പിച്ച ഷോട്ട് ബൗണ്ടറി ലൈനിനടുത്ത് വെച്ച് തകർപ്പൻ സേവിലൂടെ തടഞ്ഞിട്ട പ്രകടനവും കയ്യടികളോടെയാണ് താരങ്ങളും കാണികളും എതിരേറ്റത്.

മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 139 റൺസ് വിജയ ലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ സൺ റൈസേഴ്‌സ് മറികടന്നു.  സൺ റൈസേഴ്സ് ബൗളർമാരുടെ കണിശതയാർന്ന ബൗളിങ്ങും കെയ്ൻ വില്യംസന്റെ അർദ്ധ ശതകവുമാണ് കൊൽക്കത്തയ്‌ക്കെതിരെ സൺറൈസേഴ്‌സിന് വിജയം നൽകിയത്. വീഡിയോ കാണാം