ലോകം അറിയാതെ പോകുമായിരുന്ന അതുല്യ കലാകാരൻ മണിത്താമരയ്ക്ക് പുതു ജീവൻ നൽകിയ കലയുടെ മഹോത്സവ വേദി

April 23, 2018

കോമഡി ഉത്സവ വേദിയിലെത്തുന്നത് വരെ മണിത്താമര എന്ന കലാകാരനെക്കുറിച്ച് ലോകം കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. അനശ്വര കലാകാരൻ കലാഭവൻ മണിയുടെ പല സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കും തൂലിക ചലിപ്പിച്ചത് മണിത്താമരയായിരുന്നുവെന്ന  വെളിപ്പെടുത്തൽ തെല്ലൊരു അത്ഭുതത്തോടെയാണ് ലോകം വരവേറ്റത്.

കണ്ണീരണിയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നിരവധി നടൻ പാട്ടുകൾക്ക് ജീവൻ നൽകിയിട്ടും ആരാലും അറിയപ്പെടാതെ, കൊടിയ ദാരിദ്ര്യവുമായി ദിവസങ്ങൾ തള്ളി നീക്കിയ മണിത്താമരയ്ക്ക് കോമഡി ഉത്സവ വേദിയിലെത്തിയതോടെ പുതു ജീവൻ ലഭിക്കുകയായിരുന്നു. കണ്ണീരിൽ കുതിർന്ന ജീവിതാനുഭവങ്ങളെയും പുതിയ ജീവിതത്തിലെ വഴിത്തിരിവുകളെയും പറ്റി ഉള്ളു തുറന്ന് പറയുന്ന മണിത്താമര ,മനം മയക്കുന്ന നാടൻ പാട്ടുകൾ കൂടി ആലപിച്ചതിനു ശേഷമാണ് കലയുടെ ഈ മഹോത്സവ വേദി വിടുന്നത്.പ്രകടനം കാണാം