റയലും കടന്ന് നെയ്മർ..! കൂടുമാറുന്നത് ഈ ക്ലബ്ബിലേക്ക്..?

April 4, 2018

ബ്രസീലിന്റെ സൂപ്പർ സ്‌ട്രൈക്കർ നെയ്മറിനെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണ്. ലോക റെക്കോർഡ് തുകയ്ക്ക് ബാഴ്‌സയിൽ നിന്നും പിഎസ്ജിയിലെത്തിയ താരം അധികം വൈകാതെ തന്നെ സ്പാനിഷ് വമ്പന്മാരായ റയലിലേക്ക് കൂടുമാറുമെന്ന തരത്തിലുള്ള അഭ്യുഹങ്ങളാണ് ഇവയിൽ കൂടുതലും.എന്നാൽ റയലിന് പകരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ  മാഞ്ചെസ്റ്റർ ടീമുകളിൽ ഒന്നിലേക്ക് മാറാനാണ് നെയ്മർ പദ്ധതിയിടുന്നതെന്നാണ് പുതിയ  റിപ്പോർട്ടുകൾ.സ്പാനിഷ് മാധ്യമമായ ഡോണ്‍ ബാലണ്‍ ആണ്  ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മുന്നേറ്റ നിരയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡാണ് താരത്തെ സ്വന്തമാക്കാനായി മുൻപന്തിയിലുള്ളത്.എന്നാൽ യൂണൈറ്റെഡിനേക്കാൾ മാഞ്ചസ്റ്റർ സിറ്റിയെയാണ് നെയ്മർ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് ഡോൺ ബാലൺ റിപ്പോർട്ട് ചെയ്യുന്നത്.

നെയ്മറെ വിട്ടു നൽകുന്നതിനായി പിഎസ്ജി  ആവശ്യപ്പെടുന്ന തുക നല്കാൻ റയലിന് കഴിയില്ലെന്നതാണ് താരത്തെ മറ്റു ക്ലബുകളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രികരിക്കാൻ പ്രേരിപ്പിച്ചത്.  ഒരു ഗോൾകീപ്പർ, മിഡ്‌ഫീൽഡർ, സ്ട്രൈക്കെർ എന്നിങ്ങനെ മൂന്നു താരങ്ങളെയാണ്  അടുത്ത ട്രാൻസ്ഫർ വിൻഡോയിലൂടെ റയൽ ടീമിലെത്തിക്കാൻ മാനേജ്‍മെന്റ് ലക്ഷ്യമിടുന്നത്.എന്നാൽ നെയ്മറിനു മാത്രമായി വലിയ തുക മുടക്കേണ്ടിവന്നാൽ അത് മറ്റു താരങ്ങളെ വാങ്ങുന്നതിൽ നിന്നും ടീമിനെ പുറകോട്ടടിക്കുമെന്നാണ് മാനേജ്‍മെന്റിന്റെ വിലയിരുത്തൽ. നേരെത്തെ ബാഴ്‌സയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് നെയ്മർ വെളിപ്പെടുത്തിയിരുനെങ്കിലും ഉയർന്ന ട്രാൻസ്ഫർ തുക തന്നെയാണ് ബാഴ്‍സയ്ക്കും വിനയായത്.