ജനസാഗരത്തെ സാക്ഷിയാക്കി പിഷാരടിയെ മൊട്ടയടിപ്പിച്ച് ജയറാം..!ചിത്രങ്ങൾ കാണാം

April 3, 2018

ഇന്ത്യൻ സിനിമാ ലോകത്തെ ഇതിഹാസ താരങ്ങളുടെ സംഗമ വേദിയായി മാറിയ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിൽ  അത്യപൂർവമായ നിരവധി വിസ്മയ പ്രകടനങ്ങളാണ് ഇത്തവണ അരങ്ങേറിയത്. ആടിയും പാടിയും, ചിരിച്ചും ചിരിപ്പിച്ചും താര നക്ഷതങ്ങൾ പ്രേക്ഷകർക്കായി വിസ്മയ രാവൊരുക്കിയപ്പോൾ അനന്തപുരിയും ജനങ്ങളും അത്യാവേശത്തോടെയാണ് പുരസ്‌കാര നിശയ്ക്ക് സാക്ഷ്യം വഹിച്ചത്..

എന്നാൽ താരങ്ങളുടെ  പ്രകടനങ്ങളോളം തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ച മറ്റൊരു  കാഴ്ച്ചയും അനന്തപുരിയിലെ ചിത്രാവതി  ഗാർഡൻസിൽ അരങ്ങേറി.. സംഭവം മറ്റൊന്നുമല്ല,,ഒരു തത്സമയ മൊട്ടയടി…!  കൗണ്ടറുകളും മറു കൗണ്ടറുകളുമായി മലയാളികളുടെ പ്രിയങ്കരനായി മാറിയ രമേഷ് പിഷാരടിയുടെ ഒരു ലൈവ് മൊട്ടയടി..! ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിന്റെ അവതാരകനായെത്തിയ ജയറാമാണ് പിഷാരടിയെക്കൊണ്ട് പരസ്യമായി മൊട്ടയടിപ്പിച്ചത്.

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണതത്ത’യെന്ന  ചിത്രത്തിനായി നേരെത്തെ ജയറാം മൊട്ടയടിച്ചിരുന്നു.  തന്റെ ചിത്രത്തിനായി പഴനിയിൽ പോയി മൊട്ടയടിച്ച ജയറാമിന് പിന്തുണ  പ്രഖ്യാപിച്ച പിഷാരടി പക്ഷെ മൊട്ടയാടിയിൽ നിന്നും മുങ്ങി നടക്കുകയായിരുന്നു..എന്നാൽ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സ് വേദിയിൽ പിഷാരടിയെ കൈയ്യിൽ കിട്ടിയ ജയറാം അവസരം ശരിക്കും ഉപോയോഗിച്ചു.. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ, താരങ്ങളെയും  പ്രേക്ഷകരെയും   സാക്ഷിയാക്കിയാണ് പിഷാരടിയുടെ ‘വിഖ്യാത’മായ മൊട്ടയടി അരങ്ങേറിയത്..