ഒടുവിൽ സന്ദേശ് ജിംഗാനും ബ്ലാസ്റ്റേഴ്സ് വിടുന്നു..റെക്കോർഡ് തുകയ്ക്ക് കൂടുമാറുന്നത് ഈ വമ്പൻ ക്ലബിലേക്ക് ..
കേരളാ ബ്ലാസ്റ്റേഴ്സിന്റെ നായകനും പ്രതിരോധ നിരയിലെ സുപ്രധാനിയുമായ സന്ദേശ്ജിംഗാൻ ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിപ്പിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെയും സൂപ്പർ കപ്പിലേയും മോശം പ്രകടനത്തിൽ നിരാശരായ മഞ്ഞപ്പടയുടെ ആരാധകരെ കൂടുതൽ അങ്കലാപ്പിലാക്കികൊണ്ടാണ് ടീമിന്റെ കപ്പിത്താന്റെ കൂടുമാറ്റ വർത്തകർ പുറത്തുവരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ അമർ തൊമർ കൊൽക്കത്തയിലേക്കാണ് താരം ചേക്കേറുന്നതെന്നാണ് സൂചനകൾ..
ഇന്ത്യയുടെ വിശ്വസ്തനായ പ്രധിരോധനിര താരവും മലയാളിയുമായ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ്റ്റിലെത്തിയതിന്റെ സന്തോഷത്തിനിടയിലാണ് ആരാധകരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ജിംഗാൻറെ ട്രാൻസ്ഫർ വാർത്തകൾ പുറത്തുവരുന്നത്.റിപ്പോർട്ടുകൾ പ്രകാരം 1.5 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ് ബ്ലാസ്റ്റേഴ്സ് നായകനെ കൊൽക്കത്ത റാഞ്ചുന്നത്..
രണ്ടു തവണ കിരീടം നേടിയ എടികെ കഴിഞ്ഞ സീസണിൽ ഏറ്റവും മോശം പ്രകടനമാണ് പുറത്തെടുത്തത്..കളി മറന്ന പ്രതിരോധവും ഭാവനാശൂന്യമായ മധ്യനിരയും മൂർച്ഛയില്ലാത്ത മുന്നേറ്റനിരയുമായി കളത്തിലിറങ്ങിയ എടികെ ഒൻപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.30 ഗോളുകൾ വഴങ്ങിയ പ്രതിരോധ നിരയെ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ നായകനും ഏറ്റവും മികച്ച ഡിഫെൻഡറുമായ ജിംഗാനെ എടികെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്.