കോഹ്ലിയെ പുറത്താക്കാൻ ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുമായി ട്രെന്റ് ബോൾട്ട്

April 22, 2018

ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ മായാജാലം തീർത്ത് ഡൽഹി താരം ട്രെന്റ് ബോൾട്ട്. ഇന്നലെ നടന്ന ബാംഗ്ലൂർ- ഡൽഹി മത്സരത്തിന്റെ 11ാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ക്യാച്ചുമായി ട്രെന്റ് ബോൾട്ട് കളം നിറഞ്ഞത്. ഹർഷൻ പട്ടേൽ എറിഞ്ഞ 11ാം ഓവറിലെ അവസാന പന്ത് ഉയർത്തിയടിച്ച കോഹ്ലിയും സഹ താരം ഏബി ഡി വില്ലേഴ്‌സും സിക്സെന്നുറപ്പിച്ചു നിൽക്കെ അസാധ്യ മെയ്‌വഴക്കത്തോടെ ബോൾട്ട് പന്ത് കൈപ്പിടിയിലാക്കുകയിരുന്നു.
ഇത്തരമൊര ‘അത്ഭുത’ ക്യാച്ചിലൂടെ പുറത്തായതിൽ ഒട്ടു വിഷമമില്ലെന്നും വിക്കറ്റിന്റെ മുഴുവൻ ക്രെഡിറ്റും ബോൾട്ടിനാണെന്നും മത്സരശേഷം കോഹ്ലി വ്യക്തമാക്കി. ബോൾട്ടിന്റെ അസാമാന്യമായ ക്യാച്ചിനെ പുകഴ്‌ത്താൻ ഡൽഹി  ക്യാപ്റ്റൻ ഗൗതം ഗംഭീറും ഒട്ടും മടി കാണിച്ചില്ല..ഇടംകൈയ്യനായ ബോൾട്ട് വലതുകൈയ്യുമായെടുത്ത ക്യാച്ച് അസാധ്യമാണെന്നും മൈതാനത്തെ അവിസ്മരണീയമായ കാഴ്ച്ചകളിൽ ഒന്നായിരുന്നെന്നും ഗംഭീർ കൂട്ടിച്ചേർത്തു.വീഡിയോ കാണാം.