ഫുട്ബാൾ ലോകത്തെ അമ്പരപ്പിച്ച സ്കോർപിയൻ ഗോൾ; വീഡിയോ കാണാം

April 29, 2018

ഫുട്ബാൾ ലോകത്തെ അമ്പരപ്പിച്ച സ്കോർപിയൻ ഗോളുമായി ഓസ്‌ട്രേലിയൻ താരം  ലി മക്ഗ്രീ.ഓസ്‌ട്രേലിയൻ ലീഗിൽ ന്യൂകാസ്റ്റിൽ ജെറ്റ്സും മെൽബൺ സിറ്റിയും തമ്മിലുള്ള മത്സരത്തിനിടെയാണ് കാണികളെ അമ്പരപ്പിച്ച ഗോൾ പിറന്നത്. ന്യൂകാസ്റ്റിൽ താരമായ ലി മക്ഗ്രിയാണ് സ്കോർപിയൻ ഗോളിലൂടെ വാർത്തകളിലെ താരമായി മാറിയിരിക്കുന്നത്.

ഒരു ഗോളിന് പിറകിൽ നിൽക്കെ മത്സരത്തിന്റെ 57 ാം മിനുട്ടിലാണ് ഒരു മനോഹരമായ മുന്നേറ്റത്തിനൊടുവിൽ മക്ഗ്രി മെൽബൺ സിറ്റിയുടെ വല കുലുക്കിയത്. എങ്ങനെയാണ് ഗോൾ പിറന്നതെന്ന് മനസ്സിലാകാതെ  ഒരു മാത്ര  കാണികൾ പോലും അമ്പരന്നു പോകുന്നതായിരുന്നു മക്ഗ്രിയുടെ സ്കോർപിയൻ ഷോട്ട്.മക്ഗ്രിയുടെ ടൈമിങ്ങും ഫിനിഷിങ് പടവവും വ്യക്തമാക്കുന്ന ഗോൾ ഇത്തവണത്തെ പുഷ്കാസ് പുരസ്‌കാരത്തിനുള്ള മത്സരപ്പട്ടികയിൽ ഉണ്ടാവുമെന്നുറപ്പാണ്.വീഡിയോ കാണാം.