ആരും കൊതിക്കുന്ന യാത്രാനുഭൂതികളുമായി അൽഫോൻസ് പുത്രന്റെ ‘തൊബാമ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

April 24, 2018

പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം അൽഫോൻസ് പുത്രനും പ്രേമം ടീമും ഒന്നിക്കുന്ന   തൊബാമയിലെ യാത്രാ ഗാനം പുറത്തിറങ്ങി. മുഹ്‌സിൻ കാസിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി പ്രേമം ചിത്രത്തിലൂടെ ശ്രദ്ധേയരായ നിരവധി താരങ്ങൾ  വേഷമിടുന്ന ചിത്രമാണ് തൊബാമ.

തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്സ് പുത്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക. ടി വി അശ്വതിയും മുഹ്‌സിൻ കാസിമും ചേർന്നാണ് തോബാമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുഗേശനാണ്  ഈണം നൽകിയിരിക്കുന്നത്. ബെന്നി ദയാൽ,അമൽ ആന്റണി , രശ്മി സതീഷ്, രാജേഷ് മുരുഗേശൻ എന്നിവർണ് ചേർന്നാണ് പായും മേലെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.