ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സൂപ്പർമാനായി വിരാട് കോഹ്ലി; വീഡിയോ കാണാം

April 30, 2018

 

ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഒരിക്കൽ കൂടി തന്റെ പ്രതിഭ വിളിച്ചറിയിക്കുന്ന പ്രകടനവുമായി വിരാട് കോഹ്ലി. ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് ബാംഗ്ലൂർ നായകൻ തന്റെ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന ആൾറൗണ്ട് മികവുമായി കളം നിറഞ്ഞു കളിച്ചത്.ടോസ് നഷ്ട്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ ഓപ്പണര്മാർക്ക് കൂച്ചു വിലങ്ങിടുന്ന കണിശതയാർന്ന ബൗളിങ്ങുമായി കൊൽക്കത്ത ബൗളർമാർ പവർ പ്ലേ ഓവറുകൾ നിയന്ത്രിക്കുന്ന കാഴ്ച്ചയാണ് മത്സരത്തിന്റെ തുടക്കത്തിൽ കണ്ടത്. എന്നാൽ 9 ാം ഓവറിൽ ഡി കോക്ക് പുറത്തായതിന് ശേഷം ക്രീസിലെത്തിയ കോഹ്ലി ബാംഗ്ലൂർ ഇന്നിങ്സിന്റെ ഗിയർ മാറുകയായിരുന്നു..
44 പന്തിൽ 5 ഫോറുകളും 3 സിക്സറുകളുടെയും അകമ്പടിയോടെ 68 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലിയുടെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂർ 175 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയത്. ഗ്യാപ്പ് ഷോട്ടുകളിലൂടെയൂം മനോഹരമായ ഫ്ലിപ്പുകളിലൂടെയും ബൗണ്ടറി നേടുന്ന വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ഹർഷാരവങ്ങളോടെയാണ് കാണികൾ വരവേറ്റത്.
പിന്നീട്മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക്കിനെ പുറത്താക്കാനായി ഒരു അവിശ്വസനീയമായ ഫ്ലയിങ് ക്യാച്ചും നേടിയ വിരാട് കോഹ്ലിയാണ് മത്സരത്തിലെ സ്റ്റൈലിഷ് പ്ലേയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.  ബാറ്റിങ്ങിലും ഫീൽഡിങ്ങിലും വിരാട് കോഹ്ലി തിളങ്ങിയെങ്കിലും മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. വിരാട് പെർഫോമൻസ് കാണാം