വിസിലിംഗിൽ ‘സംഗതി’കളുടെ സംഗീത വിസ്മയം തീർത്ത അത്ഭുത പ്രകടനം- വൈറൽ വീഡിയോ

April 19, 2018

വിസിൽ അടിച്ചുകൊണ്ട് ഗാനങ്ങൾ ആലപിക്കുന്ന  പലരെയും നാം കണ്ടിട്ടുണ്ട്. എന്നാൽ  തികവൊത്ത ഗായകർ പോലും പാടാൻ മടിക്കുന്ന ‘സംഗതി’ നിറഞ്ഞ ഗാനങ്ങൾ വിസിലിംഗിലൂടെ പാടിയാൽ എങ്ങനെയുണ്ടാകും ? ,അത്തരമൊരു അത്ഭുത പ്രകടനവുമായി ചിരിയുടെ ഉത്സവ വേദിയിലെത്തിയിരിക്കുകയാണ് ഒരു അതുല്യ കലാകാരൻ. എസ് പി ബാലസുബ്രഹ്മണ്യം എന്ന ഇതിഹാസ ഗായകൻ അനശ്വരമാക്കിയ ‘മണ്ണിൽ ഇന്ത കാതൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിസിലിംഗ് പതിപ്പുമായാണ് ഈ കലാകാരൻ തന്റെ സംഗീത വിസ്മയം ആരംഭിക്കുന്നത്. പിന്നീട് സർഗ്ഗം എന്ന ചിത്രത്തിലെ  സംഗീതമേ അമര സല്ലാപമേ എന്ന സൂപ്പർ ഹിറ്റ് ഗാനവും അസാധ്യ മികവോടെ ഇദ്ദേഹം വിസിലിംഗിലൂടെ ആലപിക്കുന്നു.പ്രകടനം കാണാം