നേരിനൊപ്പം സഞ്ചരിക്കാൻ ഫ്ളവേഴ്സിന്റെ 24 ന്യൂസ് എത്തുന്നു ;ഓഗസ്റ്റ് നാലിന് സംപ്രേക്ഷണം ആരംഭിക്കും

May 31, 2018

ഫ്ളവേഴ്സ് ഗ്രൂപ്പിൽ നിന്നുള്ള വാർത്താ ചാനലായ 24 ന്യൂസ് ഓഗസ്റ്റ് നാലിന് സംപ്രേക്ഷണം ആരംഭിക്കും. മലയാളികൾക്ക് കാഴ്ചയുടെ പുതു വസന്തം സമ്മാനിച്ചുകൊണ്ടാണ് ഫ്ളവേഴ്‌സ്  ജനമനസ്സുകളിൽ ഇടം നേടിയതെങ്കിൽ, വാർത്ത ലോകത്ത് പുതിയ ഒരു ആകാശത്തിന്റെ പിറവിയായിരിക്കും 24 ന്യൂസ് പ്രദാനം ചെയ്യുകയെന്ന് ഫ്ളവേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു..

ജാതി-മത- രാഷ്ട്രീയ ചിന്തകൾക്കതീതമായി സത്യം സധൈര്യം വിളിച്ചുപറയുന്ന പുതിയ മാധ്യമ സംസ്കാരത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്ന 24 ന്യൂസിൽ നിന്നും പുതുമയുണർത്തുന്ന ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കാമെന്നും  ആർ ശ്രീകണ്ഠൻ നായർ കൂട്ടിച്ചേർത്തു. അതിനൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ പ്രേക്ഷകരിലേക്കെത്തുന്ന 24 ന്യൂസ്, നിക്ഷിപ്ത താത്പര്യങ്ങൾക്കതീതമായി നേരിന്റെ പക്ഷത്തു നിന്നുകൊണ്ടായിരിക്കും പ്രവർത്തിക്കുകയെന്നും ആർ ശ്രീകണ്ഠൻ നായർ ഉറപ്പു നൽകി.ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകരുമായി സംവദിച്ചതിലെ പ്രസക്ത ഭാഗങ്ങൾ കാണാം