കണ്ണിൽ കാമം നിറച്ചവരുടെ കരണത്തടിക്കുന്ന കഥയുമായി അൻസിബ ഹസ്സന്റെ ആദ്യ ഷോർട് ഫിലിം പുറത്തിറങ്ങി
പ്രശസ്ത സിനിമാ താരവും ടെലിവിഷൻ അവതാരികയുമായ അൻസിബ ഹസൻ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം . ‘എ ലൈവ് സ്റ്റോറി’ പുറത്തിറങ്ങി. സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് എ ലൈവ് സ്റ്റോറി.. ഫേസ്ബുക്കിൽ ലൈവ് വീഡിയോയുമായി എത്തുന്ന ലയ എന്ന കഥാപാത്രം നേരിടുന്ന മോശം അനുഭവങ്ങളിലൂടെ വികസിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ രചന നിർവ്വഹിചിരിക്കുനതും അൻസിബ തന്നെയാണ്.
പ്രശസ്ത സിനിമാ താരം മെറീന മൈക്കിളാണ് ലയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കാമം നിറഞ്ഞ കണ്ണുകളുമായി സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കെതിരെ ശക്തമായ താക്കീത് നൽകിയാണ് 4 മിനുട്ടും 20 സെക്കണ്ടും ദൈർഘ്യമുള്ള ചിത്രം അവസാനിക്കുന്നത്.
സംസ്ഥാന പുരസ്‌കാര ജേതാവായ പൊളി വിത്സൺ, പ്രജോദ് കലാഭവൻ, ഹിലാൽ, അഞ്ജന അപ്പുക്കുട്ടൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫ്ളവേഴ്‌സിലെ ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിലൂടെ പ്രശസ്തയായ പ്രതിഭയാണ് അഭിരാമി
എ ലൈവ് സ്റ്റോറിയുടെ പിന്നണിയിലും കോമഡി ഉത്സവത്തിലെ നിരവധി അണിയറ പ്രവർത്തകരാണ് പ്രവർത്തിച്ചിരിക്കുന്നത്. കോമഡി ഉത്സവത്തിന്റെ ഗ്രൂമറായ സതീഷാണ് ചിത്രത്തിന്റെ അസ്സോസിയേറ്റ് സംവിധായകൻ. കോമഡി ഉത്സവത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്ന പ്രമോദ് രാജാണ് എ ലൈവ് സ്റ്റോറിയുടെയും ഛായാഗ്രാഹകൻ. കോമഡി ഉത്സവത്തിലെ തന്നെ അഭിലാഷ് വിശ്വനാഥ് എഡിറ്റിങ്ങും രഞ്ജിൻ രാജ് വർമ്മ സംഗീത സംവിധാനവും നിർവഹിച്ചി ക്കുന്നു.. ആർട്ട് ഗാലറി എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്ഷോർട്ട് ഫിലിം കാണാം
.