എഫ് എ കപ്പ് ഫൈനൽ ഇന്ന്; കലാശപ്പോരാട്ടത്തിനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും

May 19, 2018

എഫ് എ കപ്പ് ഫൈനലിൽ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും ഇന്ന് കലാശപ്പോരാട്ടത്തിറങ്ങും. സീസണിൽ മിന്നുന്ന ഫോമിലുള്ള മാഞ്ചെസ്റ്റർ യുനൈറ്റഡും പോയ വർഷത്തെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പാണ്. സെമി ഫൈനലിൽ കരുത്തരായ ടോട്ടനത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് മാഞ്ചസ്റ്റർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സതാംപ്ട്ടനെ എതിരില്ലാതെ രണ്ടു  കീഴടക്കിയാണ് ചെൽസി കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാമതായിപ്പോയ  യൂണൈറ്റഡ്  എഫ് എ കപ്പ് കിരീടവുമായി സീസൺ അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ലീഗിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത കൊണ്ടെയുടെ ചെൽസിക്കും ഇത് അഭിമാനപ്പോരാട്ടമാണ്. ഇന്ന് രാത്രി 9 .45 നാണ് മത്സരം ആരംഭിക്കുന്നത്.ടെൻ-1  ടെൻ-3 ചാനലുകളിലൂടെ മത്സരം തത്സമയം കാണാം