രണ്ടു ദിവസം നീളുന്ന വിസ്മയ സംഗീത സന്ധ്യയുമായി ഫ്ളവേഴ്‌സിന്റെ ഏ ആർ റഹ്മാൻ ഷോ…!

May 23, 2018

ഫ്ളവേഴ്സ് ഒരുക്കുന്ന  ഏ ആർ റഹ്മാൻ ഷോയുടെ പുതിയ തിയ്യതി പ്രഖ്യാപിച്ചു. ജൂൺ 23, 24 തിയ്യതികളിലാണ് ഫ്ളവേഴ്സ് അവതരിപ്പിക്കുന്ന ഏ ആർ റഹ്മാൻ ഷോ അരങ്ങേറുക..അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലാണ് സംഗീത മാന്ത്രികൻ  ഒരുക്കുന്ന  വിസ്മയ രാവിന് അരങ്ങുണരുന്നത്.

മെയ് 12 നേരെത്തെ നിശ്ചയിച്ചിരുന്ന  ഷോ കനത്ത മഴയെ തുടർന്ന്  ഉപേക്ഷിക്കേണ്ടി വന്നിരുന്നു..  പ്രതികൂല കാലാവസ്ഥ മൂലം ഏ ആർ റഹ്മാൻ ഷോ കാണാനെത്തിയ ആരാധാകർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം രേഖപ്പെടുത്തിയ ഫ്ളവേഴ്സ് ടിവി  അധികൃതർ  ഇപ്പോൾ പ്രേക്ഷകരെ കൂടുതൽ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മെഗാ മ്യൂസിക്കൽ കോൺസെർട്ടുമായി കൊച്ചിയെ ത്രസിപ്പിക്കാനൊരുങ്ങുന്നത് . ഓരോ  ദിവസവും  പ്രത്യേകം ടിക്കറ്റുകൾ വഴിയാണ് പ്രവേശനം നൽകുന്നത്..