ഫ്ളവേഴ്‌സിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നല്കിയവർക്കെതിരെ നിയമ നടപടികൾക്കൊരുങ്ങി ആർ ശ്രീകണ്ഠൻ നായർ

May 31, 2018

ഏ ആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് ഫ്ളവേഴ്‌സിനെതിരെ അപകീർത്തികരമായ വാർത്തകൾ നല്കിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫ്ളവേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു. പ്രിൻറ് മീഡിയയിലൂടെയും നവമാധ്യമങ്ങളിലൂടെയും അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് നിയമ നടപടികൾ സ്വീകരിക്കുക.

ഏ ആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ വാർത്തകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനെതിരെയാണ് ഫ്ളവേഴ്സ് കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകരോട് പറഞ്ഞു. ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകരുമായി സംവദിച്ചതിലെ പ്രസക്ത ഭാഗങ്ങൾ കാണാം.