‘ഇത് അപൂർവ്വമായൊരു സൗഹൃദത്തിന്റെ കഥ’; ‘നാമി’ന്റെ വിശേങ്ങളുമായി ഗായത്രി സുരേഷ്

May 16, 2018

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്ന പുതിയ ചിത്രം ‘നാമി’നെ ക്കുറിച്ച് മനസ്സ് തുറന്ന് നായിക ഗായത്രി സുരേഷ്. ഫ്ളവേഴ്സ് ടിവി  വൈബ്സിനു  നൽകിയ അഭിമുഖത്തിലാണ് ‘നാമി’ലെ  അപൂർവ്വ സൗഹൃദത്തെക്കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെപ്പറ്റിയും വെളിപ്പെടുത്തിയത്..

”സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു  ചിത്രമാണ് നാം ..ഞാനെന്നോ നീയെന്നോ ഇല്ലാതെ ‘നമ്മൾ’ എന്ന് മാത്രം ചിന്തിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥ.. രാഷ്ട്രീയമോ പ്രണയമോ ഒന്നും വിഷയമാക്കാതെ പൂർണ്ണമായും സൗഹൃദത്തെ മാത്രം ആസ്പദമാക്കിയാണ് നാം ഒരുക്കിയിരിക്കുന്നത്..” ഗായത്രി സുരേഷ് പറഞ്ഞു…

ഒരു റിയൽ ലൈഫ് അനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് നാം ചിത്രത്തിൻെറ തിരക്കഥയൊരുക്കിയിരിക്കുന്നതെന്നും  അതുകൊണ്ടു തന്നെ പ്രേക്ഷകനെ വികാരപരമായി ഏറെ സ്വാധീനിക്കാൻ കഴിയുന്ന ചിത്രമാണ് ‘നാമെ’ന്നും ഗായത്രി കൂട്ടിച്ചേർത്തു…

നാം ചിത്രത്തെക്കുറിച്ചും ഷൂട്ടിംഗ് അനുഭവൻഗേളെപ്പറ്റിയും ഗായത്രി സുരേഷിന്റെ വാക്കുകൾ കേൾക്കാം..