ഐപിൽ കാണികളെ അമ്പരപ്പിച്ച ആ ക്യാച്ചുകൾ ഇവയാണ്..!

May 3, 2018

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന നിരവധി മുഹൂർത്തങ്ങളുമായാണ്    ഐപിൽ പതിനൊന്നാം എഡിഷന്റെ ആദ്യ പകുതി  അവസാനിച്ചത്..ബാറ്റിംഗ് വിസ്ഫോടനങ്ങളും സെൻസേഷണൽ ബൗളിംഗുമായി  അനേകം താരങ്ങൾ കളം നിറഞ്ഞു കളിച്ചപ്പോൾ നിരവധി റെക്കോർഡുകളും  തകർന്ന് വീണു.  ബാറ്റിങ്ങും ബൗളിങ്ങിനുമപ്പുറം ഫീൽഡിങ്ങിലും  ഇത്തവണ അസാമാന്യമായ പ്രകടനമാണ് താരങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്.

ഐപിൽ പാതിവഴി പിന്നിട്ടപ്പോൾ ബാറ്റിങ്ങിലും ബൗളിങ്ങിലുമെന്നപോലെ  ഫീൽഡിങ്ങിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച താരങ്ങളുടെ അമ്പരപ്പിക്കുന്ന ക്യാച്ചുകളുടെ വീഡിയോ  ഐപിൽ വെബ്സൈറ്റിലൂടെ  ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഹർദിക് പാണ്ഡ്യ, ഷാക്കിബ് അൽ ഹസൻ, മനീഷ് പാണ്ഡെ,വിരാട് കോഹ്ലി, ബെൻ സ്റ്റോക്സ്, ട്രെൻറ്റ് ബോൾട്ട് തുടങ്ങിയവരുടെ  ക്യാച്ചുകളാണ് ഏറ്റവും മികച്ചവയുടെ പട്ടികയിൽ ഇടം നേടിയിരിയ്ക്കുന്നത്.  ഐപിൽ പതിനൊന്നാം സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകൾ കാണാം