കോടികൾ സ്വന്തമാക്കി ചെന്നൈയും ഹൈദരാബാദും; ഐപിൽ സമ്മാനത്തുകകൾ അറിയാം..!
പണക്കിലുക്കത്തിൽ ലോകത്തെ മറ്റു ക്രിക്കറ്റ് ടൂർണമെന്റുകളെക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. സംപ്രേക്ഷണാവകാശത്തിന്റെ വില്പന വഴിയും പരസ്യ വരുമാനത്തിലൂടെയും ആയിരക്കണക്കിന് കോടികൾ സ്വന്തമാക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ സമ്മാനത്തുകയിലും ഇതേ ആർഭാടം കാണാൻ സാധിക്കും.
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഐപിഎല്ലിലേക് തിരിച്ചെത്തി, കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സിന് 20 കോടിരൂപയാണ് സമ്മാനമായി ലഭിക്കുക..ഐപിൽ കരാർ പ്രകാരം 10 കോടി ടീം ഉടമകൾക്ക് ലഭിക്കുമ്പോൾ ശേഷിക്കുന്ന തുക ടീമംഗങ്ങൾക്ക് തുല്യമായി വീതിച്ചു നൽകും.
ഈ വർഷത്തെ റണ്ണേഴ്സ് അപ്പുകളായ സൺ റൈസേഴ്സ് ഹൈദരാബാദിന് 12.5 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. മോസ്റ്റ് വാല്യുബിൾ പ്ലേയർ (സുനിൽ നരേൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്) , പർപ്പിൾ ക്യാപ്പ്( ആൻഡ്രൂ ടൈ, കിംഗ്സ് ഇലവൻ പഞ്ചാബ്,) ഓറഞ്ച് ക്യാപ്പ്(കെയ്ൻ വില്യംസൺ, സൺ റിസേർസ്സ് ഹൈദരാബാദ്), എമേർജിങ് പ്ലേയർ(ഋഷഭ് പന്ത്), നയീ സോച്ച് സീസൺ അവാർഡ്( എം എസ് ധോണി) വിജയികൾക്ക് 10 ലക്ഷം രൂപ വീതമാണ് ലഭിക്കുക.