ആവേശപ്പോരാട്ടത്തിനൊടുവിൽ സൗഹൃദം പങ്കുവെച്ച് രാഹുലും പാണ്ഡ്യയും; വിഡിയോ കാണാം

May 17, 2018

ജയ-പരാജയങ്ങൾ മാറി മറിഞ്ഞ  ആവേശപ്പോരാട്ടത്തിനാണ് ഇന്നലെ മുംബയിലെ വാങ്കഡെ സ്റ്റേഡിയം  സാക്ഷിയായത്.അവസാന പന്തുവരെ സസ്പെൻസ് നിറഞ്ഞു നിന്ന കളിയിൽ  പഞ്ചാബിനെതിരെ മൂന്നു റൺസിന്റെ നിർണായക  വിജയവുമായി മുംബൈ  കളം വിട്ടപ്പോൾ പടിക്കൽ കലമുടച്ചതിന്റെ നിരാശയും പേറിയാണ് പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിംഗ് നിര മുംബൈയിൽ നിന്നും വിമാനം കയറിയത്.

വിജയത്തിൽ കുറഞ്ഞ ഒരു ഫലവും മുന്നോട്ടുള്ള കുതിപ്പിന് ആശ്രയമാകുകയില്ലെന്ന തിരിച്ചറിവോടെ ഇരു ടീമുകളും മാറ്റുരയ്ക്കാനിറങ്ങിയപ്പോൾ മസ്ലരത്തിലുടനീളം ആ വീറും വാശിയും നിറഞ്ഞു നിന്നു. പക്ഷെ ഇത്രമേൽ വാശിയോടെ മൈതാനത്തു പോരടിച്ച ഇരു ടീമിലെയും സൂപ്പർ താരങ്ങളായ കെ എൽ രാഹുലും ഹർദിക് പാണ്ഡ്യയും മത്സര ശേഷം നടത്തിയ ജേഴ്‌സി കൈമാറ്റമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയമായിരിക്കുന്നത്..

ഒറ്റയാൾ പ്രകടനത്തിലൂടെ പഞ്ചാബിന്റെ വിജയപ്രതീക്ഷകൾ സജീവാക്കിയ രാഹുൽ 19ാം ഓവറിൽ 94 റണ്സെടുത്താണ് പുറത്തായത്. നിർണ്ണായക മത്സരത്തിൽ അർഹിച്ച വിജയം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലും ഇന്ത്യൻ ടീമിലെ തന്റെ സഹ താരമായ ഹാർദിക്കുമായി സൗഹൃദം പങ്കുവെച്ച രാഹുലിനെ പ്രശംസകൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ക്രിക്കറ്റ്  ജെന്റിൽമാൻസ് ഗെയിം ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ച    ഹർദിക്കിന്റെയും രാഹുലിന്റെയും ജേഴ്‌സി കൈമാറ്റം കാണാം..