നുണപ്രചാരണം നടത്തിയവർക്കെതിരെ തെളിവുകൾ സഹിതം ആഞ്ഞടിച്ച് ആർ ശ്രീകണ്ഠൻ നായർ

May 31, 2018

ഏ ആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് ഫ്ളവേഴ്‌സിനെതിരെ  പ്രചരിപ്പിക്കപ്പെട്ട വാർത്തകൾ പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കുന്ന  തെളിവുകൾ പുറത്തുവിട്ട് ആർ ശ്രീകണ്ഠൻ നായർ..രാഷ്ട്രീയ-മാധ്യമ മേഖലകളിലെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ചില നിക്ഷിപ്ത താൽപര്യക്കാർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഫ്ളവേഴ്‌സിനെതിരെ നടന്ന വ്യാജ പ്രചാരണമെന്ന്  തെളിയിക്കുന്ന രേഖകളാണ് ഫ്ളവേഴ്സ് മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകർക്ക് മുൻപാകെ പുറത്തുവിട്ടത്..\

ഏ ആർ റഹ്മാൻ ഷോയുടെ മറവിൽ ഫ്ളവേഴ്സ് വയലും പുഴയും നികത്തിയെന്ന പ്രചാരണം പച്ചക്കള്ളമാണെന്ന് പരിസര വാസികൾ സാക്ഷ്യപ്പെടുത്തുന്ന വിഡിയോ സഹിതമാണ് ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകരുമായി സംവദിച്ചത്. ഫ്ളവേഴ്‌സിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പദവികൾ ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉത്തരവാദപ്പെട്ട സംഘടനകൾ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ആർ ശ്രീകണ്ഠൻ നായർ കൂട്ടിച്ചേർത്തു.

ആർ ശ്രീകണ്ഠൻ നായർ പ്രേക്ഷകരുമായി സംവദിച്ചതിലെ പ്രസക്ത ഭാഗങ്ങൾ കാണാം.