റാഷിദ് ഖാൻ സ്പിന്നിന് മുൻപിൽ മറുപടിയില്ലാതെ ധോണി..! സ്റ്റംമ്പ് തെറിപ്പിച്ച പന്ത് കാണാം

May 23, 2018

ബാറ്റ്‌സ്മാൻമാരുടെ മാത്രം പറുദീസയായി വിലയിരുത്തപ്പെടുന്ന കുട്ടിക്രിക്കറ്റിൽ ബൗളെർമാർക്കും പലതും തെളിയിക്കാനാകും എന്ന് ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്തികൊണ്ടാണ് ഇത്തവണത്തെ ഐപിഎല്ലിന് കൊടിയിറങ്ങാൻ പോകുന്നത്. നാലോവർ കൊണ്ട് കളിയുടെ ഗതി മാറ്റുന്ന മാച്ച് വിന്നേഴ്‌സിൽ മുൻപന്തിയിൽ തന്നെയാണ് സൺ റൈസേഴ്‌സിന്റെ അഫ്ഘാൻ താരം റാഷിദ് ഖാന്റെ സ്ഥാനം..

ഗൂഗ്‌ളികളും ലെഗ് സ്പിന്നും, കട്ടറുകളും വളരെ സമർത്ഥമായി ഉപയോഗിക്കുന്നറാഷിദ് ഖാൻ പേസ് വേരിയേഷൻ വഴിയും ബാറ്റ്‌സ്‌മാന്മാരുടെ താളം തെറ്റിക്കുന്നതിൽ മിടുക്കനാണ്..ഡെലിവെറികളിലെ ഈ അപ്രവചനീയത തന്നെയാണ് ഇതര ബൗളർമാരിൽ നിന്നും ഈ 20കാരനെ മാറ്റി നിർത്തുന്നതും.

ഇന്നലെ ചെന്നൈക്കെതിരെ നടന്ന ആദ്യ ക്വാളിഫയറിലും റാഷിദ് ഖാൻ തന്റെ മിന്നുന്ന ഫോം തുടർന്നപ്പോൾ ചെന്നൈയുടെ പേരുകേട്ട ബാറ്റിംഗ് നിര മറുപടിയില്ലാതെ പകച്ചു നിൽക്കുകയായിരുന്നു. സ്പിൻ സ്പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന ധോണിയുടെ വിക്കറ്റ് പിഴുത ഡെലിവെറിയായിരുന്നു റാഷിദ് ഖാൻ സ്പെല്ലിലെ ഹൈലൈറ്റ്
മത്സരത്തിന്റെ എട്ടാം ഓവറിലാണ് ധോണിയെ കീഴടക്കിയ പന്തുമായി റാഷിദ് ഖാൻ താരമായി മാറിയത്.. കറങ്ങി തിരിഞ്ഞെത്തിയ പന്തിനെ ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കാൻ ശ്രമിച്ച ധോണിയെയും കീഴടക്കി സ്റ്റാംപ് തെറിപ്പിക്കുയായിരുന്നു. മത്സരത്തിൽ ഏറെ നിർണ്ണായകമായ വിക്കറ്റ് ലഭിച്ചതോടെ അമിതാഹ്ളാദത്തോടെയാണ് റാഷിദ് ഖാൻ വിക്കറ്റ് ആഘോഷിച്ചത്. വീഡിയോ കാണാം