ശ്രേയസിന്റെ ടോസ്സിൽ പൊട്ടിച്ചിരിച്ച് ധോണി; വീഡിയോ കാണാം

May 19, 2018

ഫലം അപ്രസക്തമായ മത്സരത്തിൽ കരുത്തരായ ചെന്നൈക്കെതിരെ 34 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ഡൽഹി ഡെയർ ഡെവിൾസ്  ഇന്നലെ ഫിറോസ് ഷാ കോട്ലയിൽ നിന്നും തിരിച്ചു കയറിയത്. എന്നാൽ മത്സരത്തിലെ വിജയത്തേക്കാളേറെ സോഷ്യൽ മീഡിയയിൽ ചർച്ചയായതും വലിയ ചിരികൾക്ക് വഴി വെച്ചതും മറ്റൊന്നായിരുന്നു. മത്സരത്തിന് മുന്നോടിയായി ഡൽഹി നായകൻ ശ്രേയസ് അയ്യരുടെ വ്യത്യസ്തമായ ടോസിങ്ങാണ്  സമൂഹ മാധ്യമങ്ങളിൽ തമാശയായി മാറിയിരിക്കുന്നത് ..

ആതിഥേയ നായകൻ എന്ന നിലയിൽ കോയിൻ ടോസ് ചെയ്യാൻ മാച്ച് റഫറി ശ്രേയസ് അയ്യരെ ക്ഷണിക്കുകയായിരുന്നു.പക്ഷെ ടോസ്സിട്ട ശ്രേയസ്സിന്റെ കയ്യിൽ നിന്നും  വഴുതിപ്പോയ കോയിൻ കുറേ ദൂരത്തേക്ക് ചെന്നാണ് പതിച്ചത്. അസാധാരണമായ ടോസിങ് കണ്ട എതിർ ക്യാപ്റ്റൻ എം എസ് ധോണി പൊട്ടിചിരിച്ചുകൊണ്ടാണ് ഹെഡ്സ് എന്നു വിളിച്ചത്. ടോസ് നേടിയ ശേഷം ബൗളിംഗ് തിരഞ്ഞെടുക്കുമ്പോഴും ധോണിയുടെ മുഖത്ത്  പൊട്ടിച്ചിരിയുണ്ടായിരുന്നു.വീഡിയോ കാണാം.