സ്റ്റംപിനെ രണ്ടായി പിളർത്തിയ പേസുമായി അഫ്ഗാൻ താരം; വീഡിയോ കാണാം

June 5, 2018


വിക്കറ്റിനെ പിളർക്കുന്ന ഫാസ്റ്റ് ബൗളിങ്ങുമായി അഫ്ഗാനിസ്ഥാൻ പേസർ ഷൂപർ സദ്രാൻ. ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലാണ് വിക്കറ്റിനെ രണ്ടായി മുറിച്ച പന്തുമായി സദ്രാൻ വാർത്തകളിൽ ഇടം നേടിയത്. മത്സരത്തിന്റെ 17ാം ഓവറിൽ ബംഗ്ലാ താരം റുബെൽ ഹുസൈനാണ് സദ്രന്റെ ‘മാരക’ ബൗളിങ്ങിന് മുന്നിൽ നിഷ്പ്രഭനായത്.

മത്സരത്തിൽ നാലോവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ സദ്രാന്റെ ബൗളിംഗ് മികവിൽ 45 റൺസിനാണ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിച്ചു വിട്ടത്. അഫ്ഗാനിസ്താനായി റാഷിദ് ഖാനും മൂന്നു വിക്കറ്റുകൾ നേടി. 20 ഓവറിൽ 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് ബാറ്റ്‌സ്മാൻമാരെ സാദ്രാനും റാഷിദും ചേർന്ന് പിടിച്ചു കെട്ടിയപ്പോൾ 122 റൺസിൽ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിച്ചു.

റുബെൽ ഹുസ്സൈന്റെ ഓഫ് സ്റ്റംപ് രണ്ടായി പിളർത്തിയ ബൗളിംഗ് കാണാം.