ഏ ആർ റഹ്മാൻ ഷോ; അണിനിരക്കുന്നത് ഇന്ത്യൻ സംഗീത ലോകത്തെ നക്ഷത്ര ഗായകർ; ചിത്രങ്ങൾ കാണാം

June 23, 2018

കേരളം ആവേശപൂർവം കാത്തിരുന്ന ഏ ആർ റഹ്മാൻ ഷോ ആരംഭിക്കാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം. ഇന്നും നാളെയുമായി നടക്കുന്ന സംഗീത നിശയ്ക്ക് ഇന്ന് വൈകീട്ട് 6 മണിയോടെ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ തുടക്കമാകും. 10 വർഷങ്ങൾക്കു ശേഷമാണ് സംഗീത മാന്ത്രികൻ ഏ ആർ റഹ്മാൻ, തന്റെ വിസ്മയ രംഗങ്ങളുമായി കേരളക്കരയിലെത്തുന്നത്.

ബെന്നി ദയാൽ, ഹരിചരൻ സെഷാദ്രി, മിന്മിനി, ശ്വേതാ മോഹൻ, നീതി മോഹൻ, ജോനികാ ഗാന്ധി, റയ്ഹാന, ഇസ്രത് ഖാദ്രി, സാഷാ +`കിരൺ തിരുപതി, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹമ്മദ്, അൽഫോൻസ് ജോസഫ്. ജോർജ്ജ് പീറ്റർ എന്നിവരാണ് സംഗീത പ്രേമികളെ വിസ്മയിപ്പിക്കാനെത്തുന്ന നക്ഷത്ര ഗായകർ