അർജന്റീന-ഐസ്ലാൻഡ് മത്സരം; ചിത്രങ്ങൾ കാണാം

June 17, 2018

ലോകമെങ്ങുമുള്ള അർജെന്റിനൻ ആരാധകർ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത മത്സരങ്ങളിൽ ഒന്നായിരിക്കും  ഇന്നലെ സ്പാർട്ടക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. മെസ്സിയെന്ന മഹാ മന്ത്രികനൊപ്പം ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളുടെ അകമ്പടിയുണ്ടായിട്ടും ഐസ്ലാൻഡിനെതിരെ 1-1 ന്റെ  സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ജോർജ്ജ് സാംപോളിയുടെ ‘കുട്ടികൾ’ക്ക്.. 63ാം മിനുട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മെസ്സി മത്സരത്തിലെ ദുരന്ത നായകനായി മാറിയപ്പോൾ ഐസ്ലാൻഡ് പ്രതിരോധവും സർവ്വോപരി ഗോൾ കീപ്പർ ഹൾഡോർസണും കളിയിലെ മിന്നും താരങ്ങളായി മാറി.മത്സരത്തിലെ ചിത്രങ്ങൾ കാണാം.