ഇന്ത്യയിൽ വേരുറപ്പിക്കാനൊരുങ്ങി ബൊറൂസ്സിയ ഡോർട്ട്മുണ്ട്..!

June 7, 2018

ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബുകളുമായി സഹകരികരിക്കുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതായി ജർമ്മൻ വമ്പന്മാരായ ബൊറൂസ്സിയ ഡോർട്ട്മുണ്ട്. ബെംഗളൂരു എഫ് സി ഗോവ തൂങ്ങിയ ടീമുകളുമായാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നതെന്ന് ബൊറൂസ്സിയ ഡോർട്ട്മുണ്ട് ചീഫ് മാർക്കെറ്റിങ് ഓഫീസർ ക്രൈമർ അറിയിച്ചു.

നിലവിൽ ഏതെങ്കിലുമൊരു ടീമുമായി സഹകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അത്തരം പദ്ധതികളെ കുറിച്ച് പഠിച്ചുവരികയാണെന്നും ക്രൈമർ വ്യക്തമാക്കി.

“ഇന്ത്യയിൽ ഫുട്ബാളിന്റെ  വളർച്ച ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്.അതിനാൽ തന്നെ അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഡോർട്ട്മുണ്ടിന്റെ സാന്നിധ്യമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.ഡോർട്ട്മുണ്ടിന്റെ ഫുട്ബാൾ പാരമ്പര്യം ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിച്ചാൽ അതിന്റെ ഏറ്റവും വലിയ ഗുണം ലഭിക്കുന്നത് ഇന്ത്യൻ താരങ്ങൾക്കായിരിക്കും. ഡോർട്ട്മുണ്ടിന്റെ വരവോടെ ഐഎസ് എല്ലും ആഗോള തലത്തിൽ പ്രശതമാവും” ക്രൈമർ വിലയിരുത്തി

അര്‍മേനിയുടെ ആഴ്‌സണൽ താരം മിഖിറ്റാരിയന്‍, ജപ്പാന്റെ കഗാവ അമേരിക്കയുടെ പുലിസിച്ച് തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി താരങ്ങൾ ബൊറൂസ്സിയ ഡോർട്ട്മുണ്ടിന്റെ അക്കാഡമിയിലൂടെ വളർന്നു വന്നവരാണ്.